Chapter Title : അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1 [Harikrishnan]
വണ്ടി എടുത്തു .
" എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് ഇപ്പോൾ ഒരുമിച്ചിരിക്കുമ്പോൾ ഒന്നും പറയാനില്ലേ " അഞ്ജു റാഫിയോട് ചോദിച്ചു
"ഇനി അത് പറയണ്ടല്ലോ പറയാനുള്ളതെല്ലാം ആ ഉമ്മയിൽ ഉണ്ടായിരുന്നു" അവളും റിലാക്സ്ഡ് ആയി എന്ന് മനസിലാക്കി അവൻ പറഞ്ഞു.
അവളുടെ മുഖം നാണം കൊണ്ട് തുടുത്തു
" എങ്ങോട്ടാ നമ്മൾ പോകുന്നെ "
" തനിക്ക് എന്നെ വിശ്വാസമില്ലേ , തന്നെ ഞാൻ ഇഷ്ടമില്ലാത്തതൊന്നും ചെയ്യില്ല"
" അതല്ല ചോദിച്ചു എന്നെ ഉള്ളു "
കാർ കാക്കനാട് ഇടച്ചിറ ഉള്ള ഒരു ഫ്ളാറ്റിന്റെ പാർക്കിങ്ങിലേക്ക് കയറിയപ്പോൾ അവൾക്ക് മനസിലായി രാവിലെ ഹരി പറഞ്ഞത് പോലെ ഒക്കെ സംഭവിക്കുകയാണ് .റാഫിയുടെ ഫ്ളാറ്റിലേക്കാണ് പോകുന്നതെന്ന്
"ഇവിടെ അയൽക്കാർ ശ്രദ്ധിക്കില്ലേ" അവൾ ആശങ്കയോടെ ചോദിച്ചു.
" ഏതു അയൽക്കാർ നോക്കാനാടോ ഇവിടെ , താൻ ധൈര്യമായി വാ "
അവർ ലിഫ്റ്റിലേക്കു കയറി, അത് വരെ ആരും കണ്ടില്ല എന്നതിൽ അവൾ സന്തോഷപ്പെട്ടു .
നാലാം നിലയിൽ ലിഫ്റ്റ് നിന്നു, 4B എന്ന ഫ്ലാറ്റിലേക്ക് അവനു പുറകിലായി അവളും പോയി.
അവൾ ഫോണെടുത്തു ഹരിയുടെ നമ്പർ വാട്സാപ്പിൽ എടുത്തു ലൊക്കേഷൻ അയച്ചു നൽകി. ഇടച്ചിറ ഫ്ലാറ്റ്, ഫ്ലാറ്റ് 4B എന്ന് മെസ്സേജ് അയച്ചു. അത് കണ്ട ഉടനെ തന്നെ കോൺഗ്രാറ്സ് ആൻഡ് ഓൾ ദി ബെസ്ററ് എന്ന അവൻറെ മെസ്സേജ് വന്നു . ഒപ്പം അമ്മയോട് ലേറ്റ് ആകുമെന്ന് ഞാൻ പറഞ്ഞേക്കാം നീ കൂടി ഒന്ന് പറഞ്ഞേക്കാൻ പറഞ്ഞു.
അവളുടെ മെസ്സേജ് കിട്ടിയ ഹരി സന്തോഷത്തിൽ ആയി .
എൻജോയ്
💬 Comments
View all comments