Chapter Title : അഞ്ജുവിന്റെ വിശേഷം [Suresh kumar]
ഓർമ വന്നത്.ചില്ലറ ആളെ അല്ല ഞാൻ അടിച്ചു തലപൊട്ടിച്ചു ഹോസ്പിറ്റലിൽ ആക്കിയത്.എട്ടിന്റെ പണി ഉറപ്പ്. എന്ത് മണ്ടത്തരം ആണ് കാണിച്ചത്...
കിടപ്പാടം വരെ അയാളുടെ കയ്യിലാണ്.
ഒരു കാര്യം ഉറപ്പ് ആണ്. ഹനീഫ ചുമ്മാ ഇരിക്കില്ല. ഒന്നുകിൽ അയാളുടെ ഗുണ്ട
കളുടെ കൈ കൊണ്ട് തീരും താൻ. അല്ലങ്കിൽ വീട്
അയാള് ജപ്തി ചെയ്തു കൊണ്ടുപോവും
അയാൾ എന്ത് ചെയ്യണം അറിയാതെ
പകച്ചു നിന്നു.
അപ്പോഴാണ് തന്റെ പഴയ ജോലികാരനും ബാർ
മേറ്റുമായ അനിലിനെ ഓർമ വന്നത്.
അവനിപ്പോ ഹനീഫയുടെ വലംകൈ ആണ്.
ജോസ് പുറത്ത് ഇറങ്ങി അനിലിനെ വിളിച്ചു.
ഡാ.. ജോസാണ്.. അനിലേ.. ജോസ് മുഴുവൻ പറയും മുൻപ് അനിൽ ഫോൺ
കട്ട് ചെയ്തു.പ്രശ്നം ആയി ജോസിന്
മനസിലായി.
അയാൾ തിരിച്ചു വീട്ടിലേക്ക് കേറാനായി
തിരിഞ്ഞു. അപ്പോഴേക്കും അനിലിന്റെ വിളി വന്നു. ജോസ് ഹലോ എന്ന് പറയും
മുൻപ് അനിൽ കട്ട കലിപ്പിൽ ചോദിച്ചു..
ജോസേട്ടാ എന്ത് മൈര് പണിയാ
ഈ കാണിച്ചേ..
പറ്റിപ്പോയി അനി.. നല്ല വെള്ളത്തിൽ
ആയിരുന്നെടാ ഞാൻ.. പറ്റിപ്പോയി..
ജോസ് കരയും പോലെ പറഞ്ഞു.
വെള്ളമടിച്ചാൽ ഇങ്ങനെ ചെയ്യോ...
കേസ് വധശ്രമം ആണ് ജോസേട്ടാ..
അകത്തു പോവും ഉറപ്പ് ആണ്.. ഇക്ക കട്ട കലിപ്പിലാ..,ഞാൻ പിടിച്ചാൽ കൂടൂല കേട്ടോ... അനിൽ പറഞ്ഞു.
എന്റെ അനിലേ പറ്റിപ്പോയി.. ഇനി ഞാൻ
എന്താ ചെയ്യേണ്ടേ പറ..ജോസ് കെഞ്ചി.
കുറച്ചു സമയം അനിൽ നിശബ്ദമായി.
പിന്നെ പറഞ്ഞു..
ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം...
ഫോൺ കട്ട് ചെയ്തു. ജോസ് അകത്തു കയറി ഷർട് എടുത്തിട്ട് പുറത്തേക്കിറങ്ങി
💬 Comments
View all comments