Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 10 [രാജർഷി]
ചേട്ടായി... ഒരഞ്ചു മിനിറ്റ് നമുക്കിപ്പോൾ പോകാം അഞ്ചുവിനെ കണ്ടിട്ട് കുറെയായില്ലേ....
അവൾക്കറിയില്ലല്ലോ എന്റെ മനസ്സിൽ നടക്കുന്ന ആത്മസംഘർഷങ്ങൾ....ആ...പെട്ടുപോയി.ഇനി വരുന്നിടത്ത് വച്ച് കാണാം...
ഞാനവരുടെ അടുത്തോട്ട് ചെന്നു....
അകത്തൊട്ടിരിക്കു മോനെ...കാർത്തു പോയി എല്ലാവർക്കും കുടിക്കാൻ എടുത്തിട്ട് വാ മോളെ...അമ്മ പറഞ്ഞത് കേട്ട് സിറ്റൗട്ടിലെ വരിപ്പിൽ ദിയയോടും അഞ്ചുവിനോടും സംസാരിച്ചു കൊണ്ടിരുന്ന കാർത്തു എഴുന്നേറ്റ് അകത്തോട്ട് പോയി.ഞാൻ സിറ്റൗട്ടിലെ കസേരയിൽ ചെന്നിരുന്നു...
മോനെ ഞാൻ പറമ്പിൽ പോയി പശുവിനെയൊന്ന് മാറ്റിക്കെട്ടിയിട്ടു വരാം കേട്ടോ...അമ്മ വീടിന്റെ പിറകിലേക്ക് പോയി.അഞ്ചു എനിക്കഭിമുഖമായും ദിയ പുറം തിരിഞ്ഞുമാണ് വരിപ്പിൽ ഇരുന്നിരുന്നത്...അഞ്ചുവന്നെ ഇടയ്ക്കിടയ്ക്ക് പാളി നോക്കുന്നുണ്ടായിരുന്നു .ഞാൻ നോക്കുമ്പോൾ അവൾ മുഖം തിരിച്ചു ദിയയോട് സംസാരിച്ചു കൊണ്ടിരിക്കും..
കുറെ നേരമായി ഇത് തുടർന്ന്
കൊണ്ടിരിക്കുന്നു...അതിനോരവസാനമെന്നോണം ഒരേ സമയം ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി....വേറെ നിവൃത്തിയില്ലാതെ വന്നിട്ടോ..എന്തോ..അഞ്ചു നാണത്തിൽ പൊതിഞ്ഞൊരു ചിരിയെനിയ്ക്ക് സമ്മാനിച്ചു...ഞാനും തിരിച്ചവളെ നോക്കി ചിരിച്ചു...അതേ സമയം ഹാളിലെ ക്ലോക്കിൽ നിന്ന് മണിനാദം കേട്ട് ഞാൻ അകത്തോട്ട് നോക്കി.....
ദൈവമേ...വീണ്ടും പണി പാലുംവെള്ളത്തിൽ കിട്ടിയല്ലോ....അവിടെ ഹാളിൽ ഞങ്ങൾക്കുള്ള വെള്ളവും ട്രേയിൽ പിടിച്ചു കാർത്തു ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്നു....മുഖമെല്ലാം ചുവന്നിട്ട് ഇപ്പോൾ പൊട്ടുമെന്ന പരുവത്തിൽ ആയിട്ടുണ്ട്. ഞങ്ങളുടെ ചിരിമത്സരം അവൾ കണ്ടെന്നെനിയ്ക്ക് മനസ്സിലായി...
എന്താടോ..നന്നാവാത്തത്... ഈയിടെ നി എവിടെ പരിപാടി അവതരിപ്പിച്ചാലും തോൽവിയാണല്ലോ..മോനെ....ഞാൻ സ്വയം ആത്മഗതിച്ചു കൊണ്ട് വീണ്ടും കാർത്തുവിനെ നോക്കി...വേണ്ടരുന്നെന്നു തോന്നി...അധിക നേരം നോക്കി നിൽക്കാനാകാതെ ഞാൻ തല കുനിച്ചിരുന്നു...
കുറച്ചു കഴിഞ്ഞപ്പോൾ അവൾ സിറ്റൗട്ടിലോട്ട് വന്ന് ട്രെ വരിപ്പിൽ വച്ചിട്ട് ജ്യുസ് ഗ്ലാസ് എന്റെ നേരെ നീട്ടി ഞാൻ മുഖമുയർത്തതെ തന്നെ ഗ്ലാസ് അവളുടെ
💬 Comments
View all comments