Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 11 [രാജർഷി]
വരാം ..
അമ്മ:-കുറച്ചു കഴിഞ്ഞു മതി മോളെ...നല്ല ഡോസ് ഉള്ള മരുന്ന തന്നെക്കുന്ന കഴിച്ചാൽ പിന്നെ വെളുപ്പിന് നോക്കിയാൽ മതി...
കാർത്തു:-എന്നാൽ അമ്മ പോയി ഡ്രസ് മാറിയിട്ട് വാ അച്ഛന് നേരത്തെ കിടക്കാനുള്ളതല്ലേ...ഞാൻ കഴിക്കാൻ എടുത്ത് വയ്ക്കാം...ദിയ പറയാറുണ്ട് അച്ഛനും അമ്മയും വൈകിട്ട് ക്ലോക്കിൽ 8 മണി സൂചി കാണാറില്ലെന്നു....
അച്ഛൻ:-ഈ പെണ്ണിനെക്കൊണ്ടു തോറ്റല്ലോ..മോളെ..രാവിലെ പണിക്കിറങ്ങിയൽ വൈകിട്ടാകും കയറുമ്പോൾ...നല്ല ക്ഷീണം ഉണ്ടാകും പിന്നെ പ്രായവും കൂടി വരല്ലേ...നിങ്ങളെപോലെ ടിവിയുടെ മുൻപിൽ കുത്തിയിരിക്കാൻ പറ്റില്ലല്ലോ...
ചെറുപ്പത്തിലേ മുതൽക്കുള്ള ശീലമായിപ്പോയി...അവിടെ മോൾടെ അച്ഛനും ഇത് പോലെ തന്നെയല്ലേ...
കാർത്തു:-അതെയച്ഛാ...അച്ഛനും അമ്മയും നേരത്തെ കിടന്നുറങ്ങും പിന്നെ ഞാൻ തനിച്ചിരുന്നു പടിക്കോ tv കാണോ ചെയ്യും ഇവിടെ ദിയയ്ക്ക് ചേട്ടാണെങ്കിലും കൂട്ടുണ്ടല്ലോ...കാർത്തു സങ്കടത്തോടെ പറഞ്ഞു...
അച്ഛൻ :-അതിനിനി ഒത്തിരി നാളൊന്നും മോൾക്ക് ഇത് പോലെ കഴിയാണ്ടല്ലോ രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോലെയ്ക്കും ഞങ്ങൾ നല്ലൊരു ചെക്കന്റെ കൈയ്യിൽ ഏല്പിക്കില്ലേ... അപ്പോൾ നിറച്ചാളുകൾ ഉള്ള ചെക്കനെത്തന്നെ നോക്കിയേക്കാം പോരെ...
കാർത്തു:-ഒന്ന് പോ..അച്ഛാ..ദിയ പോയപ്പോൾ എന്റെ നേർക്കായല്ലേ...കാർത്തു കപട ദേഷ്യം നടിച്ച് അമ്മയെ നോക്കി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി...
അമ്മയുടെയും അച്ഛന്റെയും കാർത്തുവിനോടുള്ള സ്നേഹവും കരുതലും കണ്ടെന്റ് മനസ്സ് നിറഞ്ഞു...ഒരിക്കലും ഞങ്ങളെ പിരിക്കാൻ ഇടവരുതല്ലേയെന്നു ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു...
കാർത്തു ഭക്ഷണം കൊണ്ട് വന്ന് ടേബിളിൽ നിരത്തി വച്ചു...അച്ഛൻ കൈ കഴുകി വന്ന് കഴിക്കാൻ ഇരുന്നു...അമ്മയും വന്നിരുന്നു...
കാർത്തു:-ഏട്ടാ...കഴിക്കുന്നില്ലേ...
ഞാൻ:-ഇല്ല കാർത്തു കഴിക്കാറുള്ള സമയം ആകുന്നേയുള്ളൂ...
അമ്മ:-കൈകഴുകി ഇരിക്ക് മോനെ...എല്ലാവരും ഒരുമിച്ച് ഇരിക്കാണെങ്കിൽ ഒപ്പം കഴിയില്ലേ..കാർത്തുവിനും എല്ലാം ഒതുക്കി വച്ച് ഫ്രീയാകമല്ലോ ....അമ്മയ്ക്ക് വയ്യാതയപ്പോൾ
💬 Comments
View all comments