Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 11 [രാജർഷി]
സഹായിക്കാൻ വന്നതല്ലേ ടാ... ഇന്നൊരു ദിവസത്തേയ്ക്ക് സമയമൊന്നും നോക്കാതെ വന്നിരുന്ന് കഴിക്കാൻ നോക്ക്..ദിയയെയും കൂടെ വിളിച്ചോ...ഞാൻ എണീറ്റ് പോയി ദിയയെ കൂട്ടി വന്ന് കൈകഴുകി അച്ഛന്റെ അടുത്തതായി കഴിക്കാനിരുന്നു...ദിയയും കാർത്തുവും കൂടെ എനിയ്ക്ക് ഭക്ഷണം വിളംബിതന്നിട്ടു അവർ രണ്ടാളും ഓപ്പോസിറ്റ് കസേരകളിൽ അമ്മയ്ക്കടുത്തയിരുന്ന് വിളമ്പി കഴിച്ചു തുടങ്ങി...
അച്ഛൻ:-പറയാതിരിക്കാൻ വയ്യ മോളെ...കറികളെല്ലാം വളരെ നന്നായിട്ടുണ്ട്...ഇവിടെ ചിലരൊക്കെ കാർത്തുവിനെ കണ്ട് പടിയ്ക്കുന്നത് .നല്ലതാ...കേട്ടോ.. അച്ഛൻ ദിയയുടെ മുഖത്ത് നോക്കി ചെറിയ ചിരിയോടെ പറഞ്ഞു...ദിയ അച്ഛന്റെ നേരെ ദേഷ്യത്തോടെ കണ്ണുരുട്ടി ...കാർത്തുവത് കണ്ടിട്ട് ദയനീയമായി അച്ചനെ നോക്കി...
ദിയ:-അച്ഛന് അത്രയ്ക്കിഷ്ടപ്പെട്ടെങ്കിൽ..കാർത്തുവിനെ സ്ഥിരമായിട്ടിവിടെ നിർത്തിക്കൂടെ...
അച്ഛൻ:-എനിയ്ക്ക് നൂറ് വട്ടം സമ്മതമാണ് അവൾക്കിഷ്‌മാണെങ്കിൽ കെട്ടിച്ചു വിടുന്നത് വരെയും ഇവിടെ നിന്നോട്ടെ...അച്ഛൻ ദിയയെ ചോടിപ്പിക്കാനായി പറഞ്ഞു...
ദിയ:-ആ...പസ്റ്റ്...കെട്ടിച്ചു വിടാൻ അല്ല കെട്ടിക്കൊണ്ടു വരുന്ന കാര്യ ഞാൻ പറഞ്ഞത്...കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം എന്റെ മണ്ടയിൽ കയറി ഞാൻ ചുമക്കാൻ തുടങ്ങി ...അച്ഛനെന്റെ തലയിൽ കൊട്ടിയിട്ട് വെള്ളം നിറച്ച ഗ്ലാസ്സെടുത്തു എന്റെ നേരെ നീട്ടി..ഞാൻ വെള്ളം കുടിച്ചിട്ട് കാർത്തുവിനെ നോക്കിയപ്പോൾ അവളുടെ അവസ്തയും വ്യത്യസ്തമല്ലായിരുന്നു...മണ്ടയിൽ കയറിയില്ലെന്നേയുള്ളൂ...അവളിരുന്നു വെട്ടി വിയർക്കുന്നുണ്ടായിരുന്നു..മുഖമൊക്കെ വല്ലാതെ വിളറിയിരുന്നു...അവൾ പരിഭ്രാന്തിയിൽ തല കുനിച്ചിരുന്നു ചോറിൽ വിരലിട്ടിളക്കികൊണ്ടിരുന്നു...ഞാൻ ദിയയെ നോക്കി..അവളൊരു കൂസലുമില്ലാതെയിരുന്നു കഴിക്കുന്നുണ്ട്..
ഇവളിതെന്ത് ഭാവിച്ചാണ് ...അച്ഛനൊരു തമാശ പറഞ്ഞതിന് ഞങ്ങളെ ബലിയാടാക്കുന്നത് എന്തിനാണ്...അച്ഛനൊന്നും മനസ്സിലാകാതിരുന്നാൽ മതിയരുന്നു...
അച്ഛൻ:-നിയെന്തൊക്കെയാടി...പറയുന്ന ആര് ആരെ കെട്ടിക്കൊണ്ടു വരുന്ന കാര്യമാണ് നി പറയുന്ന...അടിപൊളി...മനസ്സിൽ കാർത്തുവിനോടുള്ള പ്രണയം വിത്ത് പാകി മുളച്ചു തുടങ്ങിയിട്ടേയുള്ളൂ...അച്ഛനും മോളും കൂടെ ഇന്നതിന്റെ കടയ്ക്കൽ ചൂടുവെള്ളമൊഴിച്ചു നശിപ്പിക്കുമെന്നെനിയ്ക്കുറപ്പായി...ഞാൻ ദിയയെ നോക്കി കണ്ണുകൾ കൊണ്ട് പറയല്ലേയെന്നു എനിയ്ക്കാവുന്നത് പോലെയൊക്കെ
💬 Comments
View all comments