Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 11 [രാജർഷി]
ആക്ഷൻ കാണിക്കുന്നുണ്ട്...എവിടെ... ആരോട് പറയാൻ...ആര് കേൾക്കാൻ...അവൾ എന്നെയൊന്നു ശ്രദ്ധിയ്ക്കുന്ന പോലുമുണ്ടായില്ല...
ദിയ:-ഹൊ ഇങ്ങനൊരു പഴഞ്ചൻ അച്ഛനെയാണല്ലോ..ദൈവമേ..എനിയ്ക്ക് കിട്ടിയത്...ഞാനിത്രയും പറഞ്ഞിട്ടും അച്ഛന് മനസ്സിലായില്ലെന്ന് വച്ചാൽ....നമ്മുടെ കാർത്തുവിനെ ഭാവിയിൽ എന്റെ നാത്തൂൻ ആക്കിയാലോ..എന്ന ഞാൻ ഉദ്ദേശിച്ചത്...എന്റെ ഹൃദയം പെരുമ്പറ മുഴക്കിക്കൊണ്ടിരുന്നു...അടുത്ത ബെല്ലോട് കൂടി പ്രണയവല്ലരികൾ തളിർക്കുമ്പോൾ എന്ന ബാലെയ്ക്ക് കർട്ടനിടാൻ പോകുന്നു...അച്ഛനും അമ്മയും പരസ്പരം നോക്കുന്നുണ്ടായിരുന്നു...അവർ കണ്ണുകൾ കൊണ്ട് സംസാരിക്കുന്നതായെനിയ്ക്ക് തോന്നി...
എങ്ങനെയെങ്കിലും ഈ അന്തരീക്ഷത്തിൽ നിന്ന് ഓടിയകലാൻ എന്റെ മനസ്സ് കൊതിയ്ക്കുന്നുണ്ടായിരുന്നു...എന്നാൽ കാലുകളിൽ കൂച്ചുവിലങ്ങിട്ടത് പോലെ ഇരുന്നിടത്ത് നിന്നനങ്ങാൻ എന്നെക്കൊണ്ട് സാധിച്ചില്ല....
എന്റെ മുഖം വല്ലാതെയിരിക്കുന്നത് കണ്ടിട്ടാകും 'അമ്മ ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു...അച്ഛൻ കഴിച്ചു കഴിഞ്ഞിരുന്നു...ആരും ഒന്നും മിണ്ടുന്നില്ല...കനത്ത നിശ്ശബ്ദത തളം കെട്ടി നിന്നു...അച്ഛൻ കാർത്തുവിന്റെ നേരെ നോക്കിയിട്ട് എണീറ്റ് പോയി...അച്ഛൻ പോയപ്പോൾ മനസ്സിനൊരു ആശ്വാസം തോന്നിയിരുന്നു...
അമ്മ:-മക്കളെ...നിങ്ങൾ കഴിച്ചിട്ട് കിടക്കാൻ നോക്കു ... കാർത്തു..മോളിന്നിനി അടുക്കള ക്ലിൻ ആക്കാനൊന്നും നിൽക്കണ്ടട്ടോ..അമ്മ രാവിലെ ചെയ്തോളാം..ഞാൻ പോയി മരുന്ന് കഴിച്ചൊന്നുറങ്ങട്ടെ...നല്ല മേല് വേദനയുണ്ട്...'അമ്മ പതിയെ ആയാസപ്പെട്ട് എണീറ്റ് പോയി...
ഞാൻ:-നിനക്കെന്താടി വല്ല ബാധയും കയറിയോ...അച്ഛൻ വെറുതെ തമാശയ്ക്ക് നിന്നെ വെറുതെ ചൂടാക്കാൻ ഓരോന്നും പറഞ്ഞെന്നും വച്ച്... ഒന്നുല്ലെങ്കിൽ നിന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ മുന്നിൽ വച്ചല്ലേ പറഞ്ഞോള്ളു....പറഞ്ഞതിൽ കുറച്ചൊക്കെ ഉള്ളതുമല്ലേ...അതിന് നിനക്കിത് പോലെ ഞങ്ങളോട് ചെയ്യണമായിരുന്നോ...എന്റെ പെങ്ങൾക്ക് ഇത്രയ്ക്കും ഈഗോ ഉണ്ടെന്ന് ഞാൻ കരുതിയിരുന്നില്ല....
ദിയ:-ഒന്ന് നിർത്തുന്നുണ്ടോ...അത്രയും നേരം കൂസലില്ലാതെയിരുന്ന ദിയ എന്റെ നേരെ നോക്കി ഒച്ചയിടുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു...ഇത് പോലെ നിന്റെ മനസ്സിലും എന്നോട് എന്തെങ്കികും പറയണമെന്ന് തോന്നുന്നുണ്ടോ കാർത്തൂ...ദിയ കാർത്തുവിനെ നോക്കി ചോദിച്ചു...അവൾ ഇല്ലെന്ന് തലയാട്ടി...അച്ഛൻ എന്നെ
💬 Comments
View all comments