Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 11 [രാജർഷി]
വീട്ടിലെ കാര്യം ഓർക്കുമ്പോൾ ആണ് പേടി...ഇതിനാണോടി കൂട്ടും കൂടി നടന്നതെന്നെങ്ങാനും നിന്റെ അച്ഛനോ അമ്മയോ... ചോദിച്ചാൽ ....ഹൊ.. ഓർക്കാൻ കൂടി വയ്യാ.... അതിന് മുമ്പ് എന്നെയെതെങ്കിലും കോന്തൻ കെട്ടിയെടുത്താൽ മതിയാരുന്നു....അങ്ങനാണെൽ വെടിക്കേട്ടെല്ലാം കഴിഞ്ഞു എല്ലാം ശാന്തമായിട്ടു ഞാനൊന്നുമറിഞ്ഞില്ലേ..രാമനാരായണ പാടിയിങ്ങോട്ട് വന്നാൽ മതിയല്ലോ...
കാർത്തു:-എന്റെ പൊന്നോ..നിയിതെന്തൊക്കയ പെണ്ണേ പറഞ്ഞു പേടിപ്പിക്കുന്നെ...ഇതെല്ലാം ഫേസ് ചെയ്യേണ്ട ഞാൻ പോലും ഇത്രയൊന്നും ചിന്തിച്ചു കൂട്ടിയിട്ടില്ലല്ലോ...
ദിയ:-അതേങ്ങനാ...മോള് പ്രണയമായാജാലത്തിൽ നീന്തിതുടിച്ചു നടക്കല്ലേ....
കാർത്തു:-ഒന്ന് പതുക്കെ പറയെടി ...ഇതെങ്ങാനും നിന്റെ ചേട്ടായി കേട്ടാൽ ഇത് വരെയുള്ള എന്റെ അദ്വാനവും സ്വപ്നങ്ങളുമെല്ലാം വെള്ളത്തിൽ വരച്ച പോലെയാകും..അല്ലേൽ തന്നെ നിന്റെ ചേട്ടായി കുറ്റബോധത്തിന്റെ ബ്രാൻഡ് അംബാസിഡർ ആണ്...
ദിയ:-ഞാനൊന്നും പറയുന്നില്ലേ... നിങ്ങളായി നിങ്ങടെ പാടായി...ക്ക് ഗന്ധർവൻ എവിടെയിരിക്കുന്നോ..ആവോ..
മുറ്റത്തു ഓട്ടോ വന്ന് നിർത്തിയ ശബ്ദം കേട്ട് ഞാൻ ഹാളിലേക്ക് ചെന്നു..അവിടെ കാർത്തുവിന്റെയൊപ്പം അമ്മയും ദിയയും പോകാൻ റെഡിയായി
നിൽക്കുന്നുണ്ടായിരുന്നു...ഞാൻ അമ്മയെ കയ്യിൽ പിടിച്ച് മുറ്റത്തേക്കിറങ്ങി ഓട്ടോയിൽ കയറ്റി...ദിയ ആദ്യമേ സൈഡിൽ കയറിയിരുന്നിരുന്നു..ഞാനും കയറിയപ്പോൾ ഓട്ടോ സ്റ്റാർട്ട് ചെയ്ത് റോഡിലേയ്ക്കിറക്കി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു...
ഞങ്ങൾ തിരിച്ചു വീട്ടിലെത്തിയപ്പോൾ സന്ധ്യയോടടുത്തിരുന്നു...ഓട്ടോയിൽ നിന്നിറങ്ങി പൂമുഖത്തേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച്ച ...കണ്ണിന് കുളിർമയെകുന്നതായിരുന്നു...നിലവിളക്കിന്റെ സ്വർണ്ണവെളിച്ചതിൽ കുളിച്ചു നിൽക്കുന്ന പോലെ കാർത്തു കുളിച്ചു സുന്ദരിയായി ചന്ദനക്കളർ പട്ടു പാവാടയും ബ്ലൗസും അണിഞ്ഞിരുന്ന് നാമം ജപിച്ചു കൊണ്ടിരിക്കുന്നു...അടുത്തായി പ്രാർത്ഥനയിൽ പങ്ക് ചേർന്ന് കൊണ്ട് അച്ഛനും ഇരിക്കുന്നുണ്ട്...ഞാൻ അമ്മയുടെ കൈ പിടിച്ച് അകത്തോട്ട് കയറി അമ്മയെ സെറ്റിയിൽ ഇരുത്തി...ഹോസ്പിറ്റലിൽ നിന്ന് തന്ന മരുന്നെല്ലാം അമ്മയുടെ റൂമിൽ വച്ചിട്ട് ദിയയും അമ്മയുടെ അടുത്തായി വന്നിരുന്നു... ഞാൻ ഡ്രസ് മാറ്റാനായി
💬 Comments
View all comments