0%

Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 13 [രാജർഷി]

Author : Kambikathakal Read All Parts 953
വന്നപ്പോൾ കട്ടിലിൽ കിടന്ന് ഉറങ്ങിപ്പോയത...ഞാൻ കുളി കഴിഞ്ഞിറങ്ങിയപ്പോൾ ആണ് നി വാതിലിൽ മുട്ടുന്ന കേട്ട... ദിയ:-എന്റെ പൊന്നോ...പുളുവടിക്കുമ്പോൾ കേൾക്കുന്നവർ വിശ്വസിക്കാൻ പാകത്തിന് പറഞ്ഞൂടെ ചേട്ടായി...അപ്പോൾ ആരാ വാതിൽ കുറ്റിയിട്ടത്... ഞാൻ:-ആ...എനിയ്ക്കറിയില്ല..നി വരുന്നുണ്ടോ..എനിയ്ക്ക് നല്ല വിശപ്പുണ്ട്... ഞാനവിടുന്നു തടിതപ്പി ഹാളിലേക്ക് പോയി... കുറച്ചു കഴിഞ്ഞപ്പോൾ കാർത്തുവും ദിയയും ഹാളിലേക്ക് വന്നു.. കാർത്തു:-ഏട്ടൻ കൈ കഴുകിയിരുന്നോ..ഞാൻ എടുത്തിട്ടു വരാം..കാർത്തു അടുക്കളയിലേക്ക് പോയി പിറകെ എന്നെ തിരിഞ്ഞു നോക്കി ആക്കിച്ചിരിച്ചു കൊണ്ട് ദിയയും... എനിയ്ക്ക് ഭക്ഷണം വിളമ്പിയിട്ട് ഓപ്പസിറ്റ് ആയി കാർത്തുവും ദിയയും ഇരുന്നു കഴിച്ചു തുടങ്ങിയിരിന്നു...
ഇടയ്ക്ക് ഞാൻ ദിയ കാണാതെ ഒരുളയെടുത്ത് കാർത്തുവിനെ നോക്കി വാ..തുറക്കാൻ ആംഗ്യം കാണിച്ചു...അവൾ വെപ്രാളത്തോടെ ദിയയെ കാണിച്ചു കൊണ്ട് വേണ്ടാ.. പറഞ്ഞു... ശ്ശെടാ..പെങ്ങളാണത്രേ..പെങ്ങൾ..കാര്യം ഞങ്ങളെ ഒന്നിപ്പിക്കാൻ മുന്നിൽ നിന്നതാണെങ്കിലും ഇതിപ്പോൾ എവിടെ നോക്കിയാലും പാരയാണല്ലോ... ഞാൻ:-അച്ചാറുണ്ടോ... കാർത്തു:-അയ്യോ..എടുക്കാൻ മറന്നു..ഞാൻ എടുത്തിട്ട് വരാം...കാർത്തു പറഞ്ഞു കൊണ്ട് പോകാൻ എണീറ്റു.. ദിയ:-അവിടിരിയെടി..ഞാൻ പോയെടുത്തിട്ടു വരാം..വീട്ടിലുമതെ എത്ര കൂട്ടം കറികൾ ഉണ്ടെങ്കിലും ചേട്ടയ്ക്ക് അച്ചാർ കിട്ടിയാലേ..തൃപ്തിയാകുള്ളത്രെ.. ദിയ അടുക്കളയിലേക്ക് മറഞ്ഞതും ഞാൻ വേഗം ഉരുള കാർത്തുവിന്റെ വായിൽ വച്ചു കൊടുത്തു..അവൾ സന്തോഷത്തോടെയത് കഴിച്ചിട്ട് പ്രണയം തുളുമ്പുന്ന മിഴികൾ കൊണ്ടെന്നെ നോക്കി..ഞാനവളുടെ നേരെ വാ തുറന്ന് പിടിച്ചു നിന്നു...അവൾ അടുക്കള ഭാഗത്തേയ്ക്ക് നോക്കിയിട്ട് വേഗം ഒരുരുളയെടുത്ത് എന്റെ വായിലേക്ക് വച്ച് തന്നതും... സ്റ്റാച്യു.... എന്റെ ദൈവമേ..എന്നെയെന്തിന് ഇതുങ്ങളുടെ ഇടയിൽ കൊണ്ടിട്ടു പരീക്ഷിക്കുന്നു...അപ്പോൾ ഇതിനായിരുന്നല്ലേ...പെട്ടെന്നൊരു അച്ചാർ കഥയുണ്ടാക്കി എന്നെ അടുക്കളയിലേക്ക് പറഞ്ഞു വിട്ടത്...ഇപ്പോൾ ഫിലിമിൽ പോലും കാണാത്ത കാഴ്ച്ചയാണെന്നോർക്കണം..ഒരു സെക്കന്റ് താമസിച്ചിരുന്നെങ്കിൽ മിസ്സായേനെ...ഹൊ ഭയങ്കരം തന്നെ...കാർത്തു ചമ്മി നാറി ചൂളിപ്പിടിച്ചിരിപ്പുണ്ടായിരുന്നു...

💬 Comments

View all comments