Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 13 [രാജർഷി]
തികട്ടി വന്ന ചിരി വെളിയിലേയ്ക്ക് വരാതിരിക്കാൻ ഞാൻ പാട്പെടുന്നുണ്ടായിരുന്നു...അച്ഛനെന്നെയും കൂട്ടി റൂമിലേയ്ക്ക് നടന്നു..
അധികം വൈകാതെ ഞാനും ദിയയും തിരിച്ചു ഓട്ടോയിൽ കാർത്തുവിന്റെ വീട്ടിലേയ്ക്ക് പോയി...
ഓട്ടോ മുറ്റത്ത് നിർത്തിയപ്പോൾ തന്നെ കാർത്തു വാതിൽ തുറന്ന് പുറത്തേയ്ക്ക് വന്നു...ദിയയെ ഓടി വന്നവൾ കെട്ടിപ്പിടിച്ചു...രണ്ടും കൂടെ ചലപില സംസാരം തുടങ്ങിയിരുന്നു...ഇടയ്ക്കിടയ്ക്ക് കാർത്തു എന്നെ പാളി നോക്കുന്നുണ്ടായിരുന്നു..അപ്പോഴൊക്കെ അവളുടെ മുഖം പൂർണ്ണചന്ദ്രനെപ്പോലെ തെളിഞ്ഞു നിന്നിരുന്നു....
ദിയ:-അതേ...നാത്തൂനെ...ഞാൻ നിൽക്കണോ..പോണോ...അല്ല പിന്നേ.. എന്നോട് സംസാരിക്കുമ്പോളും നോട്ടം മുഴുവൻ വല്ലയിടത്തും...ചേട്ടയെ ആരും കൊണ്ട് പോകത്തോന്നുമില്ല..സമയമാകുമ്പോൾ ഞങ്ങൾ കാരണവന്മാർ കൈ പിടിച്ചേല്പിക്കും അത് വരെ അടക്കവും ഒതുക്കവുമായി കഴിഞ്ഞോള...പറയുന്നത് കുട്ടിയ്ക്ക് മനസ്സിലാകുന്നുണ്ടോ...
കാർത്തു:-ഒന്ന് മിണ്ടാതിരിയെടി...ഇത് പോലെ നാക്കിനെല്ലില്ലാത്ത ഒരു സാധനം...വലിയൊരു കാരണവത്തി വന്നേക്കുന്നു...ഏട്ടാ..ഞാൻ വരുമ്പോൾക്കും ഇവളെ വീട്ടിൽ നിന്ന് ഓടിച്ചേക്കനെ...ഈ കുശുംബത്തിയെ സഹിക്കാൻ എന്നെക്കൊണ്ട് വയ്യേ...
ദിയ:-കണ്ടോ..കണ്ടോ.. കയ്യിലേയ്ക്ക് കിട്ടിയിട്ടില്ല ഇപോഴേ ഇങ്ങനെ..അപ്പോൾ കിട്ടിക്കഴിയുമ്പോൾ എന്താരിക്കും..അതിനു മുൻപ് ഞാൻ സ്ഥലം കാലിയാക്കിയേക്കാമെ ഏതെങ്കികും ഒരു കൊന്തൻ വന്നേച്ചാൽ മതിയാരുന്നു.ആ..എനിയ്ക്കുമുണ്ട് രണ്ടെണ്ണം കൂട്ടുകാരികളായിട്ടു പേരിനെങ്കിലും ഒരാങ്ങളയുണ്ടോ... ഉണ്ടാരുന്നേൽ ആ വഴി പിടിച്ചാൽ മതിയരുന്നു ഇതിപ്പോൾ ഒറ്റപ്പൂരാടിമാർ ആയിപ്പോയില്ലേ എന്നെ കഷ്ടപ്പെടുത്താനായിട്ട്...ആ..പാവം എന്റെ ചെക്കൻ ഇപ്പോൾ എന്ത് ചെയ്യുന്നോ ആവോ..കാർത്തു ചിരിച്ചു കൊണ്ടവളുടെ നേരെ കൈകൾ കൂപ്പി നിന്നു... അവൾ ദിയയുടെ കയ്യും പിടിച്ച് അകത്തോട്ട് നടന്നു..പോകുന്ന വഴി തിരിഞ്ഞു നോക്കി കണ്ണുകൾ കൊണ്ടെന്നെ അകത്തേയ്ക്ക് ക്ഷണിച്ചു...ഞാൻ ചിരിച്ചു കൊണ്ടവരുടെ പിറകെ വീടിനുള്ളിലേയ്ക്ക് നടന്നു..അകത്ത് കയറി സെറ്റിയിൽ ഇരുന്നു...എന്റെ ഓപ്പോസിറ്റ് ആയി ദിയയും കാർത്തുവും ഇരുന്നു ചലപിലയടി
അത്യധികം ഊർജിതമാക്കിയിരുന്നു...
ഇടയ്ക്കിടെയുള്ള കാർത്തുവിന്റെ കണ്ണേറ് ആയിരുന്നു ആകെയുള്ളൊരു ആശ്വാസം..
അതേ..ഈ പരിപാടി ശരിയല്ലാട്ടോ...എന്റെ ബെസ്റ്റ് ഫ്രണ്ടിനോട് വല്ലതും സംസാരിക്കാം വച്ചാൽ അതിനിടയിൽക്കൂടെ നുഴഞ്ഞു കയറിക്കോണം..ദിയ എന്റെ നേരെ കപടദേഷ്യത്തോടെ കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞു...
ഞാൻ:-സത്യത്തിൽ ഇവിടിപ്പോൾ ആരാ നുഴഞ്ഞു കയറിയിരിക്കുന്ന....
ദിയ:-അത് ശരി ഞാനാണപ്പോൾ നുഴഞ്ഞു
നുഴഞ്ഞു കയറിയിരിക്കുന്നതല്ലേ...ന്നാ ശരി ഞാനൊരു കാട്ടുറുമ്പാകുന്നില്ലേ...കുറച്ച് നേരത്തേയ്ക്ക് രണ്ടിനെയും വെറുതെ വിട്ടിരിക്കുന്നു...ഞാൻ മുത്തച്ഛന്റെ അടുത്ത് വരെ പോയിട്ട് വരാം...
കാർത്തു:-അങ്ങോട്ട് ചെന്നിട്ട് ഒരു കാര്യവുമില്ല...അച്ഛച്ചൻ മരുന്ന് കഴിച്ചുറങ്ങിക്കാനും ഇനി വെളുപ്പിന് നോക്കിയാൽ മതി...
ദിയ:-ശ്ശോ..ഞാനിനി
💬 Comments
View all comments