Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 14 [രാജർഷി]
എന്താ കാര്യം ചോദിച്ചു...അവൾ എന്റെ മുഖത്തേയ്ക്കും കാർത്തുവിന്റെ മുഖത്തേയ്ക്കും മാറി മാറി പരിഭ്രമത്തോടെ നോക്കിയിട്ട് നാണിച്ചു മുറിയിലേയ്ക്ക് ഓടിപ്പോയി...അപ്പോഴും ഞാൻ കഥയറിയാതെ ആട്ടം കാണുന്നവനെപ്പോലെ അന്തംവിട്ട് നിൽക്കുന്നുണ്ടായിരുന്നു...കാർത്തു എന്റെ കയ്യിൽ പിടിച്ച് സെറ്റിയിൽ ഇരുത്തിയിട്ടു അവളും അരികിലായി ഇരുന്നു...
കാർത്തു:-ഏട്ടന് വല്ലതും പിടികിട്ടിയോ...
ഞാൻ:-എനിക്കൊന്നും മനസ്സിലായില്ല അവൾക്ക് കാര്യമായിട്ടേന്തോ പറ്റിയിട്ടുണ്ടെന്നു മാത്രം മനസ്സിലായി...
കാർത്തു:-ഇതാണ് പെണ്ണും ആണും തമ്മിലുള്ള വ്യത്യാസം...ഒരു പെണ്ണിന് അവൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ ആരും പറയാതെ തന്നെ മനസ്സിലാകും..എന്നാൽ ആണുങ്ങൾക്ക് കണ്ടാൽ പോലും...ചിലപ്പോൾ പറഞ്ഞാൽ പോലും മനസ്സിലാകില്ല..
ഞാൻ:-എന്റെ പൊന്നോ..സമ്മതിച്ചെ..പെണ്ണുങ്ങളുടെ കുരുട്ട് ബുദ്ധിയൊന്നും ആണുങ്ങൾക്കില്ലേ..ഞാൻ കാർത്തുവിന്റെ നേരെ കൈകൾ കൂപ്പിക്കൊണ്ടു പറഞ്ഞു...മനസ്സിലായെങ്കിൽ എന്താ കാര്യമെന്നൊന്നു പറയാവോ..
കാർത്തു:-അങ്ങനിപ്പോൾ പറയുന്നില്ല കുരുട്ട് ബുദ്ധിയില്ലാത്തവർ നല്ല ബുദ്ധി ഉപയോഗിച്ച് തനിയെ കണ്ട് പിടിച്ചോ...അവൾ അതും പറഞ്ഞു മുഖം തിരിച്ചിരുന്നു..
ഞാൻ:-അയ്യേ.. ഒരു തമാശ പറഞ്ഞപ്പോഴേയ്ക്കും എന്റെ കാന്താരി പിണങ്ങിയോ.. എന്റെ ചക്കര കുരുട്ട് ബുദ്ധിയൊന്നുമല്ലന്നു ഏട്ടന്
അറിയാല്ലോ..ഞാൻ മറ്റുള്ള പെണ്ണുങ്ങളുടെ കാര്യമാണ് പറഞ്ഞത്...ഞാനവളുടെ കഴുത്തിലേയ്ക്ക് മുഖം ചേർത്ത് ചുംബിച്ചു കൊണ്ട് പറഞ്ഞു..അവൾ ഇക്കിളിയോടെ പിടഞ്ഞു മാറിയിരുന്നെന്നെ കപടദേഷ്യത്തോടെ നോക്കി കണ്ണുരുട്ടി...
കാർത്തു:-അതേ..മോൻ അധികം കിടന്നുരുളല്ലേ...അതേ..അവൾ രാവിലെ പറഞ്ഞത് പോലെ അവളുടെ മാവ് പൂത്തെന്ന തോന്നുന്ന...
ഞാൻ:-എന്റെ പെണ്ണേ..നി സാഹിത്യം പറയാതെ മനുഷ്യന് മനസ്സിലാകുന്ന വിധത്തിൽ എന്താണെന്നൊന്നു പറയാവോ...
കാർത്തു:-കണ്ടോ..കണ്ടോ..അതാണ് നേരെ കണ്ടാലും പറഞ്ഞാലും ചിലർക്ക് മനസ്സിലാവില്ല... അല്ല.. എന്റെ കാര്യം തന്നെ അതിനുദാഹരണം ആണല്ലോ..ഇനിയിപ്പോൾ ഞാൻ അറിഞ്ഞിട്ടു പറഞ്ഞില്ലെന്നു വേണ്ട...അതേ..ഞങ്ങൾ ഹോസ്പിറ്റലിൽ നിന്ന് വന്ന് കയറിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചതാ..സുമേഷേട്ടനും ദിയയും തമ്മിൽ ആരും കാണാതെയുള്ള
💬 Comments
View all comments