0%

Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 14 [രാജർഷി]

Author : Kambikathakal Read All Parts 835
വന്ന് കൊടുത്തു...അവർ കാറിൽ കയറി സുഗുണൻ ചേട്ടന്റെ വീട്ടിലേയ്ക്ക് പോയി... കാർത്തു:-ഏട്ടാ..കഴിച്ചരുന്നോ... ഞാൻ:-ഇല്ല..ഞാൻ പാടത്ത് പോയി വന്നപ്പോൾ അവരിവിടെ ഉണ്ടായിരുന്നു.. കാർത്തു:-എന്നാൽ വാ ഞാൻ എടുത്ത് തരാം... ഞാൻ കഴിച്ചു കൊണ്ടിരുന്നപ്പോൾ എനിയ്ക്കെതിരെയുള്ള കസേരയിൽ ഇരുന്നിരുന്ന കാർത്തു എന്നെ നോക്കി ചിരിച്ചിട്ട് സെറ്റിയിൽ ഇരിക്കുന്ന ദിയയുടെ നേരെ കണ്ണുകൾ പായിച്ചു...വീണ്ടുമവൾ എന്നെ നോക്കി ചിരിച്ചു....ഇതെന്ത് കൂത്ത് എന്റെ പെണ്ണിന് എന്ത് പറ്റിയാവോ... ഇവിടന്ന് പോകുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ...അവൾ വീണ്ടും എന്നെ നോക്കി ചിരിച്ചപ്പോൾ ഞാൻ എന്താണെന്ന് കണ്ണുകൾ ഉയർത്തി ചോദിച്ചു...കാർത്തു സെറ്റിയിൽ ഇരിക്കുന്ന ദിയയെ നോക്കി കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു... ഞാൻ നോക്കിയപ്പോൾ...ദിയ ഈ ലോകത്തൊന്നുമല്ലന്ന പോലെ എന്തോ ഗഹനമായി ചിന്ദിച്ചിരിക്കുന്നതാണ് കണ്ടത്..ഇടയ്ക്കവളുടെ മുഖത്തു പുഞ്ചിരി വിടരുന്നുണ്ട്..അടുത്ത നിമിഷത്തിൽ വേറെന്തോ ഭാവം...ഞാൻ വെറുതെ.. കാർത്തുവിനെ തെറ്റിധരിച്ചു..അവൾക്കല്ല സ്വന്തം പെങ്ങൾക്കാനു കിളി പോയിരിക്കുന്നതെന്നെനിയ്ക്ക് മനസ്സിലായി...ഞാൻ കാർത്തുവിനെ നോക്കി ദിയയ്ക് എന്താ പറ്റിയ എന്ന് ആംഗ്യത്തിൽ ചോദിച്ചു... അവൾ പിന്നെ പറയാമെന്ന് പറഞ്ഞു വീണ്ടും ഞങ്ങൾ ദിയയെ ശ്രദ്ധിക്കാൻ തുടങ്ങി...അവളുടെ ഭാവങ്ങളും മുഖത്ത് മാറി മാറി വിരിയുന്ന നവരസങ്ങളും ഞങ്ങളിൽ ചിരിയുണർത്തി... ഞാൻ കഴിച്ചു കഴിഞ്ഞ് കൈ കഴുകി വന്നപ്പോഴും അവൾ അതേ ഇരുപ്പ് ഇരിക്കുന്നുണ്ടായിരുന്നു...ഞാനും കാർത്തുവും അടുത്ത് വന്നത് പോലും അവൾ അറിയുന്നുണ്ടായിരുന്നില്ല...ദൈവമേ..കളി കാര്യമായോ..ആകെക്കൂടി ഒരു പെങ്ങൾ ഉള്ളത് കൈവിട്ട് പോയോ... ട്ടൊ... കാർത്തുവിന്റെ സൗണ്ട് കേട്ട് ദിയ സെറ്റിയിൽ നിന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു നിന്നു പോയി...അവൾ കുറച്ച് നേരം ഞങ്ങളെ അന്തംവിട്ട് നോക്കി നിന്നു...പോകപ്പോകെ അവളുടെ മുഖത്ത് ചമ്മൽ കാണാനായി...അത് പതിയെ നാണത്തിന് വഴിമാറി...ഞാൻ മുഖമുയർത്തി

💬 Comments

View all comments