Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 14 [രാജർഷി]
നോക്കി ദിയയ്ക് എന്താ പറ്റിയ എന്ന് ആംഗ്യത്തിൽ ചോദിച്ചു...
അവൾ പിന്നെ പറയാമെന്ന് പറഞ്ഞു വീണ്ടും ഞങ്ങൾ ദിയയെ ശ്രദ്ധിക്കാൻ തുടങ്ങി...അവളുടെ ഭാവങ്ങളും മുഖത്ത് മാറി മാറി വിരിയുന്ന നവരസങ്ങളും ഞങ്ങളിൽ ചിരിയുണർത്തി...
ഞാൻ കഴിച്ചു കഴിഞ്ഞ് കൈ കഴുകി വന്നപ്പോഴും അവൾ അതേ ഇരുപ്പ് ഇരിക്കുന്നുണ്ടായിരുന്നു...ഞാനും കാർത്തുവും അടുത്ത് വന്നത് പോലും അവൾ അറിയുന്നുണ്ടായിരുന്നില്ല...ദൈവമേ..കളി കാര്യമായോ..ആകെക്കൂടി ഒരു പെങ്ങൾ ഉള്ളത് കൈവിട്ട് പോയോ...
ട്ടൊ... കാർത്തുവിന്റെ സൗണ്ട് കേട്ട് ദിയ സെറ്റിയിൽ നിന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു നിന്നു പോയി...അവൾ കുറച്ച് നേരം ഞങ്ങളെ അന്തംവിട്ട് നോക്കി നിന്നു...പോകപ്പോകെ അവളുടെ മുഖത്ത് ചമ്മൽ കാണാനായി...അത് പതിയെ നാണത്തിന് വഴിമാറി...ഞാൻ മുഖമുയർത്തി എന്താ കാര്യം ചോദിച്ചു...അവൾ എന്റെ മുഖത്തേയ്ക്കും കാർത്തുവിന്റെ മുഖത്തേയ്ക്കും മാറി മാറി പരിഭ്രമത്തോടെ നോക്കിയിട്ട് നാണിച്ചു മുറിയിലേയ്ക്ക് ഓടിപ്പോയി...അപ്പോഴും ഞാൻ കഥയറിയാതെ ആട്ടം കാണുന്നവനെപ്പോലെ അന്തംവിട്ട് നിൽക്കുന്നുണ്ടായിരുന്നു...കാർത്തു എന്റെ കയ്യിൽ പിടിച്ച് സെറ്റിയിൽ ഇരുത്തിയിട്ടു അവളും അരികിലായി ഇരുന്നു...
കാർത്തു:-ഏട്ടന് വല്ലതും പിടികിട്ടിയോ...
ഞാൻ:-എനിക്കൊന്നും മനസ്സിലായില്ല അവൾക്ക് കാര്യമായിട്ടേന്തോ പറ്റിയിട്ടുണ്ടെന്നു മാത്രം മനസ്സിലായി...
കാർത്തു:-ഇതാണ് പെണ്ണും ആണും തമ്മിലുള്ള വ്യത്യാസം...ഒരു പെണ്ണിന് അവൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ ആരും പറയാതെ തന്നെ മനസ്സിലാകും..എന്നാൽ ആണുങ്ങൾക്ക് കണ്ടാൽ പോലും...ചിലപ്പോൾ പറഞ്ഞാൽ പോലും മനസ്സിലാകില്ല..
ഞാൻ:-എന്റെ പൊന്നോ..സമ്മതിച്ചെ..പെണ്ണുങ്ങളുടെ കുരുട്ട് ബുദ്ധിയൊന്നും ആണുങ്ങൾക്കില്ലേ..ഞാൻ കാർത്തുവിന്റെ നേരെ കൈകൾ കൂപ്പിക്കൊണ്ടു പറഞ്ഞു...മനസ്സിലായെങ്കിൽ എന്താ കാര്യമെന്നൊന്നു പറയാവോ..
കാർത്തു:-അങ്ങനിപ്പോൾ പറയുന്നില്ല കുരുട്ട് ബുദ്ധിയില്ലാത്തവർ നല്ല ബുദ്ധി ഉപയോഗിച്ച് തനിയെ കണ്ട് പിടിച്ചോ...അവൾ അതും പറഞ്ഞു മുഖം തിരിച്ചിരുന്നു..
ഞാൻ:-അയ്യേ.. ഒരു തമാശ പറഞ്ഞപ്പോഴേയ്ക്കും എന്റെ കാന്താരി പിണങ്ങിയോ.. എന്റെ ചക്കര കുരുട്ട് ബുദ്ധിയൊന്നുമല്ലന്നു ഏട്ടന്
അറിയാല്ലോ..ഞാൻ മറ്റുള്ള പെണ്ണുങ്ങളുടെ കാര്യമാണ് പറഞ്ഞത്...ഞാനവളുടെ കഴുത്തിലേയ്ക്ക് മുഖം ചേർത്ത് ചുംബിച്ചു കൊണ്ട് പറഞ്ഞു..അവൾ ഇക്കിളിയോടെ പിടഞ്ഞു മാറിയിരുന്നെന്നെ കപടദേഷ്യത്തോടെ നോക്കി കണ്ണുരുട്ടി...
കാർത്തു:-അതേ..മോൻ അധികം കിടന്നുരുളല്ലേ...അതേ..അവൾ രാവിലെ പറഞ്ഞത് പോലെ അവളുടെ മാവ് പൂത്തെന്ന തോന്നുന്ന...
ഞാൻ:-എന്റെ പെണ്ണേ..നി സാഹിത്യം പറയാതെ മനുഷ്യന് മനസ്സിലാകുന്ന വിധത്തിൽ എന്താണെന്നൊന്നു പറയാവോ...
കാർത്തു:-കണ്ടോ..കണ്ടോ..അതാണ് നേരെ കണ്ടാലും പറഞ്ഞാലും ചിലർക്ക് മനസ്സിലാവില്ല... അല്ല..
💬 Comments
View all comments