Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 7 [രാജർഷി]
പറഞ്ഞാൽ മതി അത് പോലെ ചെയ്യാം .പെണ്ണേ... നിന്നോട് സ്നേഹം ഇല്ലെന്ന് മാത്രം പറയല്ലേ...എന്റെ ജീവിതത്തിലും ഒരു പെണ്ണുണ്ടെങ്കിൽ അത് കാർത്തു മാത്രമായിരുക്കും...ലച്ചുചേച്ചി നാളെ പോകും പിന്നെ പെണ്ണ് എന്ത് വേണേലും പറഞ്ഞോ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം എന്റെ പൊന്നിന് സാധിച്ചു തന്നിരിക്കും...
കാർത്തു:-അയ്യോ...സോറി ഏട്ടാ...ഞാൻ..ചേട്ട വിളിക്കോ മെസ്സേജ് അയക്കോ ഒന്നും ചെയ്യതിരുന്നപ്പോൾ ടെൻഷനായി ഒരൊന്നൊക്കെ ആലോചിചു കൂട്ടിയതാണ്.. ഇത് വരെ മനസ്സിലിട്ടൊണ്ട് നടന്ന ഇഷ്ടം ചേട്ടയും അംഗികരിച്ചപ്പോൾ മുതൽ എന്റെ മനസ്സിൽ ചേട്ടയല്ലാതെ മറ്റൊന്നുമില്ല സാധാരണ ചെക്കന്മാരൊക്കെ കൂട്ടുകാരികളുടെ അടുത്ത് കാണിയ്ക്കുന്ന രീതികൾ ഓർത്തപ്പോൾ നമ്മുടെ കാര്യത്തിൽ അതൊന്നും കാണാതെ വന്നപ്പോൾ പറ്റിപ്പോയതാണ് ഇപ്പോൾ മനസ്സിലായി സാരല്യ
പോട്ടെ..ഇനിയിങ്ങനെ ഉണ്ടാകില്ല സോറി..ഇത്തവണത്തേയ്ക്ക് ക്ഷമി...
ഞാൻ:-അതൊന്നും സാരല്യ പെണ്ണേ...നമ്മുടെ രണ്ടാളുടെ ഭാഗത്തും തെറ്റുണ്ട് നമുക്കിതിന് മുൻപ് അനുഭവമൊന്നുമില്ലല്ലോ .ഇനി മുതൽ ഞാൻ ശ്രദ്ധിച്ചോളാം എന്റെ പെണ്ണിന് ദേഷ്യം വരുത്താതെ പോരെ.....
കാർത്തു:-മതി ഏട്ടാ..ഇനി നമുക്ക് ഇതിനെക്കുറിച് സംസാരിക്കേണ്ട കാര്യങ്ങൾ മനസ്സിലായപ്പോൾ ഞാൻ ചിന്തിച്ചു കൂട്ടിയതോർത്തിട്ടു എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു.
ഞാൻ:-അതൊക്കെ വിട് പെണ്ണേ..നി നിന്റെ ചേട്ടയുടെ അടുത്തല്ലേ പറഞ്ഞോള്ളു എന്റെ പെണ്ണിനെ ഞാൻ അല്ലാതെ വേറെയാരാ മനസ്സിലാക്കുക എന്നോടുള്ള ഇഷ്ടക്കൂടുത്ൽ കൊണ്ടല്ലേ സാരല്യന്നെ ഇതൊക്കെ സ്നേഹത്തിന്റെ ഭാഗമാണെന്ന് കരുതിയാൽ മതി നമുക്കിത് പോലെ ക്ഷമിച്ചും സഹിച്ചുമൊക്കെ പോകാമെന്നെ..
കാർത്തു:-പിന്നെ....
ഞാൻ:-എന്താ...
കാർത്തു:-എനിയ്ക്ക് കാണാൻ തോന്ന..ഇന്ന് കാണാം വിചാരിച്ചു കിടന്ന് ഇന്നലെ ശരിക്ക് ഉറങ്ങിയത് കൂടിയില്ല.
ഞാൻ:-നാളെ കാണാം പെണ്ണേ..എനിയ്ക്കും കാണാൻ കൊതിയുണ്ട്. രാവിലെ വരുമ്പോൾ വേറെ ശല്യമൊന്നും ഇല്ലെങ്കിൽ ഞാൻ വിളിയ്ക്കാം അപ്പോൾ വനത്തിലോട്ട് പോരെ
💬 Comments
View all comments