Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 9 [രാജർഷി]
കാൽ നീട്ടി കാർത്തുവിന്റെ കാൽ ലക്ഷ്യമാക്കി നല്ലൊരു ചവിട്ട് കൊടുത്തു...
ആ....അമ്മേ....
എന്തിനാടി..കിടന്ന് കാറുന്നെ...കഴിക്കുമ്പോൾ എങ്കിലും മര്യാദയ്ക്കിരുന്നു കൂടെ...ചായയുമായി വന്ന അമ്മ ശാസനയോടെ ദിയയോട് പറഞ്ഞു....
ദിയ സങ്കടവും ദേഷ്യവും വേദനയും കലർന്നൊരു ഭാവത്തോടെയെന്നെ രൂക്ഷമായി നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...അബദ്ധം മനസ്സിലായ ഞാൻ ചമ്മിയ മുഖത്തോടെ ലച്ചുവിനെ നോക്കി...ഇത് കണ്ടിട്ട് കാർത്തുവിരുന്നു ചിരിച്ചർമാദിക്കുന്നുണ്ടായിരുന്നു...ഞാനവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ സ്വിച്ചിട്ടത് പോലെ ചിരി നിർത്തി പഴയ കലിപ്പ് മോഡ് ഓണ് ചെയ്തിരുന്നു കഴിക്കാൻ തുടങ്ങി...
ചക്കിന് വച്ചത് കൊക്കിന് കൊണ്ടെന്ന് പറഞ്ഞത് പോലായി .....എന്റെ പെണ്ണും വാശിയിൽ മോശക്കാരിയല്ലെന്നെനിയ്ക്ക് മനസ്സിലായി...ഇത് വരെ പഞ്ചപാവമായിരുന്ന കാർത്തുവിൽ നിന്നിങ്ങനെയോന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല...ആ..കടിക്കാത്ത പട്ടിയുടെ വായിൽ കോലിട്ടിളക്കിയാൽ കടിക്കാത്ത പട്ടിയും കടിക്കുമെന്നാണല്ലോ...അല്ലെങ്കിൽ തന്നെ രാവിലെ മുതൽ ശിക്ഷിക്കാനൊരുങ്ങി നടക്കുന്ന പെങ്ങൾ ഒരുവശത്ത് ഇപ്പോഴത്തെ ചവിട്ടും കൂടിയാകുമ്പോൾ....
മറുവശത്ത് അമ്പിനും വില്ലിനുമടുക്കാത്ത എന്റെ കാർത്തുപ്പെണ്ണ്...ഇനിയുള്ള എന്റെ അവസ്‌ഥ എന്തരോ..എന്തോ...
എല്ലാവരും ഭക്ഷണം കഴിച്ചെഴുന്നേറ്റു.... കാർത്തുവും ചേച്ചിയും കൈ കഴുകി റൂമിലേയ്ക്ക് പോയി...കൈ കഴുകി അവരുടെ പിറകെ പോകാനൊരുങ്ങിയ ദിയ ഞാൻ കഴുകാനായി ചെല്ലുന്നത് കണ്ട് മുഖം തുടച്ചു കൊണ്ടവിടത്തന്നെ നിന്നു...
ദിയ:-രാവിലെ കണ്ട കണി എന്തായാലും മോശമില്ലാട്ടോ....എന്തൊരു ചവിട്ടാട ദുഷ്ടാ...ചവിട്ടിയത്...ഇത് ശരിക്കും കാർത്തുവിന് കിട്ടിയിരുന്നെങ്കിൽ യഥാർഥ പ്രണയം മോനിന്നനുഭവിച്ചേനെ....ഇങ്ങനാണ് കാര്യങ്ങളുടെ പോക്കെങ്കിൽ നിങ്ങൾ ഒരുമിച്ച് ജീവിതം തുടങ്ങുമ്പോളെയ്ക്കും എന്റെ അവസ്‌ഥ എന്താകുമെന്നാ....പ്രണയിക്കോ...തലകുത്തി മറിയോ..എന്താന്ന് വച്ചാൽ ആയിക്കോ...പെങ്ങളും നാത്തൂനുമായിട്ട് ഞാനൊരാൾ ഉള്ളന്ന കാര്യം ഇടയ്ക്കിടയ്ക്ക് രണ്ടാളും ഓർത്താൽ എനിയ്ക്ക് കൊള്ളാം...
അതേ...എന്തായാലും വൈകിട്ടാകുമ്പോൾക്കും കാൽ നീര് വയ്ക്കാനുള്ള സാധ്യതയുണ്ട് കുഴമ്പിട്ട് തിരുമ്മിത്തരാൻ റേഡിയായിട്ടിരുന്നോട്ടാ... അപ്പോൾ ഇന്നലെ എന്നെ ഒഴിവാക്കിയതിനും ചവിട്ടിയതിനും കൂടിയുള്ള ശിക്ഷ ഒരുമിച്ചു തരാട്ടോ...പറഞ്ഞിട്ടവൾ തിരിഞ്ഞു നടന്നു.. ഞാൻ ടാപ്പ് തുറന്ന് കൈ കഴുകിക്കൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായി പുറത്തിനിട്ടൊരു അടി കിട്ടി...
ആ...ഞാൻ അടി കിട്ടിയ സ്‌ഥലത്ത് കൈയെത്തിച്ചു തിരുമ്മിക്കൊണ്ടു തിരിഞ്ഞു...ദിയ കുറച്ചു മാറി നിന്ന് കുലുങ്ങിച്ചിരിച്ചു കൊണ്ട് നിൽക്കുന്നതാണ് കണ്ടത്...
അതേ ...ഇത് ചെറിയൊരു അഡ്വാൻസായി കരുതിയാൽ മതി ബാക്കി വൈകിട്ട് നല്ല ചൂടോടെ തരാട്ടൊ...പറഞ്ഞു കഴിഞ്ഞതും അവൾ റൂമിലേയ്ക്ക് പോയിരുന്നു... എല്ലാം പെട്ടെന്നായത് കൊണ്ടും
💬 Comments
View all comments