Chapter Title : അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 9 [രാജർഷി]
പതിവില്ലാത്ത കാര്യങ്ങൾ ആയത് കൊണ്ടും പകച്ചു പണ്ടാരമടങ്ങി നിന്ന ഞാൻ പതിയെ ബോധമണ്ഡലത്തിലേത്തിയപ്പോൾ റൂമിലേയ്ക്ക് നടക്കാൻ തുടങ്ങിയതും ...സ്തംഭിച്ചു നിന്ന് പോയി...
കൊള്ളാം....ഇന്നൊരു ബമ്പർ ലോട്ടറി എടുത്ത് നോക്കണം...അത് പോലുള്ള കാര്യങ്ങൾ ആണല്ലോ തുടരെത്തുടരെയായി ഇന്നെണിറ്റപ്പോൾ മുതൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്...
ഒന്നും മനസ്സിലായില്ലല്ലേ...?പുറത്തിനൊരു അടി കിട്ടിയപ്പോൾക്കും ലവന് വട്ടായിപ്പോയോ എന്നല്ലേ.. നിങ്ങളിപ്പോൾ ചിന്തിക്കുന്നത്...എന്നാൽ കേട്ടോ..അതൊന്നുമല്ല സംഭവം...
ദിയ അടിച്ചിട്ട് റൂമിലേയ്ക്ക് പോയതിന് ശേഷം ഞാനെന്റെ റൂമിലേയ്ക്ക് പോകാനൊരുങ്ങിയതും...പെട്ടെന്നെന്റെ നോട്ടം അടുക്കളവാതിൽക്കൽ തറച്ചു നിന്നു പോയി...കുറച്ചു മുൻപിവിടെ നടന്ന കലാപരിപാടികൾ കണ്ടിട്ട് കാർത്തു അടുക്കള വാതിൽക്കൽ എന്നെ നോക്കി ചിരിയടക്കാൻ കഴിയാതെ വായ്പൊത്തി കുലുങ്ങിച്ചിരിച്ചു കൊണ്ട് നിൽക്കുന്നു....
ഞാൻ ദയനീയമായവളെ നോക്കിയപ്പോൾ....വീണ്ടും ഞാനുമൊരു പെണ്ണാണെന്ന് തെളിയിച്ചു കൊണ്ടവൾ ചിരിയുടെ സ്വിച്ച് ഓഫ് ചെയ്ത് കലിപ്പ് മോഡ് ഓണാക്കി എന്റെ നേരെ കണ്ണുരുട്ടി നോക്കിക്കൊണ്ട് അടുക്കളയിലേക്ക് നടന്നു പോയി....
അധികം വൈകാതെ ചേച്ചി ബാഗും എടുത്ത് പോകാനായി ഹാളിലേക്ക് വന്നു...അമ്മയോട് യാത്ര പറഞ്ഞു ചേച്ചിയെന്നെ നോക്കി പോകാമെന്ന് പറഞ്ഞു...ചേച്ചിയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു...അത് കണ്ടെനിയ്ക്കും വിഷമം തോന്നി...രാത്രിയിലെ കരച്ചിലും ഇപ്പോൾ കാണപ്പെട്ട നിർത്തിളക്കവുമെല്ലാം ലച്ചു ചേച്ചിയിൽ ഞാൻ കണ്ട പുതിയ ഭാവങ്ങൾ ആയിരുന്നു...എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്ത് കൊണ്ടിരുന്ന...മലയിടിഞ്ഞു വന്നാലും പോടാ പുല്ലേയെന്ന പോലെ കൂസലില്ലാതെ പെരുമാറിയിരുന്ന ചേച്ചിയെ ഞാൻ പണ്ട് പലപ്പോഴും ഇതെന്തൊരു സാധനം എന്നോർത്ത് വിസ്മയപ്പെട്ടിട്ടുണ്ട്....ചേച്ചിയിൽ വന്ന പുതിയ മാറ്റങ്ങൾ ശരിക്കുമെന്നെ അമ്പരിപ്പിക്കാൻ പൊന്നതായിരുന്നു...
ടാ... ചെക്കാ...നി പകൽസ്വപ്നം കണ്ട് നിൽക്കാതെ വരുന്നുണ്ടോ....ചേച്ചിയുടെ ചോദ്യം കേട്ടാണ് ഞാനെന്റെ ചിന്താമണ്ഡലത്തിൽ നിന്നുണർന്നത്...മുറ്റത്തിറങ്ങി ചേച്ചിയോടൊപ്പം നിന്നിരുന്ന ദിയയും കാർത്തുവും എന്നെ നോക്കി ആക്കിച്ചിരിക്കുന്നുണ്ടായിരുന്നു....
അടിപൊളി...അവരെ പറഞ്ഞിട്ടൊരു കാര്യവുമില്ല..എനിക്കുള്ള കുഴികൾ ഞാൻ തന്നെ കുഴിച്ചോണ്ടിരിക്കയല്ലേ...ഞാൻ ചമ്മൽ മുഖത്ത് കാണിക്കാതെ മുറ്റത്തേക്കിറങ്ങി.അല്ലെങ്കിൽ ഇപ്പോൾ എന്താ ചമ്മനുള്ളത് ...കഴുത്തോളം മുങ്ങിയാൽ പിന്നെ കുളിരില്ലെന്ന് പറഞ്ഞത് പോലെ എനിക്കിപ്പോൾ ഇതൊരു ശീലമായിത്തതുടങ്ങിയല്ലോ...ഞാൻ ചേച്ചിയുടെ കയ്യിൽ നിന്ന് ബാഗ് കയ്യിൽ വാങ്ങി മുന്പിലായി നടന്നു...ചേച്ചിയും ഓരോന്ന് സംസാരിച്ചു കൊണ്ട് എന്നോടോപ്പം ചേർന്ന് നടന്നു...കുറച്ചു പിറകിലായി ചീവീടുകൾ രണ്ടും കൂടെ മത്സരിച്ചു തലവെറുപ്പിക്കുന്നുണ്ടായിരുന്നു.
ചിരിച്ചു സംസാരിക്കുന്നെങ്കിലും ചേച്ചിയുടെ മുഖത്ത്
💬 Comments
View all comments