Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]
ചെയ്യുക…”
സഞ്ജു ശിരസ്സിളക്കി…
“ രണ്ടു ദിവസം ഇവിടെ നിൽക്കട്ടെ… അതു കഴിഞ്ഞ് ഡിസ്ചാർജ്ജ് ചെയ്യാം…”
ഡോക്ടർ പറഞ്ഞു…
അമ്മാവൻമാരും മറ്റു ബന്ധുജനങ്ങളും പത്മാവതിയെ കാണാൻ എത്തിത്തുടങ്ങിയതും സഞ്ജു, അഞ്ജുവിനടുത്തേക്ക് വന്നു…
“എനിക്കൊന്നു ഫ്രഷാകണം… മോള് വന്നാൽ ഞാൻ വീട്ടിലാക്കാം.. ഒരുമിച്ചു തിരിച്ചു പോരാം…….”
“ചഞ്ചു പോയിട്ട് വാ……….......”
അവൾ പറഞ്ഞൊഴിഞ്ഞു…
അനുപമ ഓഫീസിൽ പോയിക്കാണുമെന്ന് അവനുറപ്പായിരുന്നു…
കാർ അവൻ വാടകവീട്ടിലേക്ക് വിട്ടു…
ബണ്ട് റോഡിലെ ഗതാഗതക്കുരുക്കിൽ കിടക്കുമ്പോൾ അപ്രതീക്ഷിതമായി അവനാ കാഴ്ച കണ്ടു…
ഒരു ബുള്ളറ്റ്….
അതിനു പിന്നിലിരിക്കുന്നത് അനുപമയാണെന്ന കാര്യത്തിൽ ഒരു തർക്കവും സഞ്ജുവിനില്ലായിരുന്നു…
അവൻ വാച്ചിലേക്ക് നോക്കി…
പത്തര കഴിഞ്ഞിരിക്കുന്നു…
ഓഫീസ് ടൈം കഴിഞ്ഞു…
പിന്നെ ഇവളിവിടെ…?
ഒരു ചതിയുടെ ഗന്ധം അവന്റെ നാസിക തൊട്ടറിഞ്ഞു…
ബണ്ട് റോഡിലെ അനധികൃത പാർക്കിംഗിന്റെ, ട്രാഫിക്ക് ബ്ലോക്കിലൂടെ ബുള്ളറ്റ് തിരുകിക്കയറുന്നത് അവൻ തീപിടിച്ച മനസ്സോടെ കണ്ടു …
ആക്സിലേറ്ററയച്ച്, അവൻ ഗിയർ തുരുതുരാ തട്ടി…
വണ്ടി മുന്നോട്ടാഞ്ഞതും അവൻ ഒരു കൈ കൊണ്ട് ഫോണെടുത്തു…
കണ്ണിന് തെറ്റുപറ്റിയേക്കാം…….
ധൃതിയിൽ അവൻ അനുപമയുടെ നമ്പർ ഡയൽ ചെയ്തു…
ബുള്ളറ്റിലിരുന്ന അനുപമ ഹാൻഡ് ബാഗ് തുറന്ന് ഫോണെടുക്കുന്നതു കണ്ടതും സഞ്ജു, ഭ്രാന്ത് പിടിച്ചതു പോലെ ആക്സിലേറ്റർ ഞെരിച്ചു…
ചതി……......!
കൊടും ചതി…….!!!
ശരീരമൊന്നാകെ തീപിടിച്ചതു പോലെ സഞ്ജു, കത്തിപ്പുകഞ്ഞു…
അനുപമ പക്ഷേ, കോൾ റിസീവ് ചെയ്യുകയുണ്ടായില്ല…
കാർ, ഒന്നുകൂടി സ്പീഡെടുത്ത് , ഫോണിലെ ക്യാമറ അവൻ ഒറ്റ കൈ കൊണ്ട് ഓണാക്കി…
ക്ലിക്കുകൾ തുരുതുരാ പറന്നു…
ഒരു ബസ്സ് ഓവർടേക്ക് ചെയ്തു കയറി വന്നതും , സഞ്ജു ഇടത്തേക്ക്
💬 Comments
View all comments