Chapter Title : അഞ്ചു ശരങ്ങൾ 1 [കബനീനാഥ്]
ചെന്നു…
അനുപമ വീട്ടിലുണ്ടായിരുന്നു…
“ ആര് , എങ്ങനെ എന്നൊന്നും എനിക്കറിയണ്ട… എനിക്കു വേണ്ടത് ഞാൻ പറഞ്ഞു കഴിഞ്ഞു… പക്ഷേ, ഒരു കാര്യം… നീയിത് മുൻപേ പറഞ്ഞിരുന്നുവെങ്കിൽ റെന്റിനു വീടെടുപ്പിച്ച് എന്നെ വെറുതെ വിഡ്ഢി വേഷം കെട്ടിക്കണ്ടായിരുന്നു……”
ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു…
“പക്ഷേ, ഞാൻ പറഞ്ഞു തരാം…”
അനുപമ സംസാരിച്ചു തുടങ്ങി..
“ ഒരു ചൈൽഡിഷ് അഫയർ……. അത്രയുമേ ഉണ്ടായിരുന്നുള്ളൂ , ഞാനും മിഥുനും തമ്മിൽ… പക്ഷേ, അതിന്റെ ഡെപ്ത് എനിക്ക് മനസ്സിലായത്, പെങ്ങളുടെ പക്ഷം നിന്ന് , നിങ്ങളാ വീട്ടിൽ നിന്ന് എന്നെ തല്ലിയിറക്കിയ ശേഷമായിരുന്നു… “
അനുപമയുടെ സ്വരത്തിന് മൂർച്ചയുണ്ടായിരുന്നു…
“ഏതൊരു പെണ്ണും കൊതിക്കുന്നത് , അവൾ എത്ര തെറ്റുകാരിയാണെങ്കിലും അവളെ കെയർ ചെയ്യുന്ന ഹസ്ബന്റിനെയാണ്… നിങ്ങൾക്കത് ഒരിക്കലുമാകാൻ പറ്റില്ല…”
. “ അന്ധമായ സഹോദരീ സ്നേഹം കൊണ്ട് നിങ്ങളെന്നെയും ശത്രുപക്ഷത്തു നിർത്തി… വീണ്ടും ഒരസരം നിങ്ങൾക്ക് ഞാൻ തന്നു… ബട്ട്……..”
ഒന്നു നിർത്തി അവൾ തുടർന്നു…
“അഞ്ജുവിന്റെ കാര്യം ഞാനറിഞ്ഞു… കല്യാണം കഴിപ്പിച്ചയച്ച പെണ്ണൊരാൾ ഭർത്താവു കാരണം വീട്ടിൽ വന്നു നിൽക്കുന്ന വിഷമം നിങ്ങൾക്കിപ്പോൾ മനസ്സിലായിക്കാണുമെന്ന് കരുതുന്നു… “
മുഖത്തടിയേറ്റതു പോലെ സഞ്ജു പുളഞ്ഞു…
“ഒപ്പിടാൻ ഞാൻ തയ്യാറാണ്… നിങ്ങൾക്കു നിങ്ങളുടെ ശരികളേപ്പോലെ വലുതാണ് മറ്റുള്ളവർക്കും…”
അനുപമ അടിവരയിട്ടതു പോലെ പറഞ്ഞു നിർത്തി…
🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋🎋
ദിവസങ്ങൾ മന്ദഗതിയിലായിരുന്നു…
വെച്ചൂരുള്ള വീട് മിക്കപ്പോഴും അടഞ്ഞു കിടന്നു..
അനുപമയുടെ സംഭവം അമ്മയും അഞ്ജുവും അറിയാതിരിക്കുവാൻ സഞ്ജു നന്നേ ശ്രദ്ധിച്ചിരുന്നു…
അമ്മയുടെ അസുഖം മുൻനിർത്തി അവൻ അമ്മാവൻമാരെയും കാര്യം ബോധിപ്പിച്ചിരുന്നു…
വിരസമായ ദിവസങ്ങൾ…
ഉറക്കം വരാത്ത രാത്രികൾ…
💬 Comments
View all comments