Chapter Title : അഞ്ചു ശരങ്ങൾ 2 [കബനീനാഥ്]
പറഞ്ഞു… പ്രിവൻഷൻ ഈസ് ബെറ്റർ ദാൻ ക്യൂർ എന്നല്ലേ…….”
“അയ്യടാ… …. ഒരു ദിവസം പനി പിടിച്ചിട്ടാണെങ്കിലും കിടന്നുറങ്ങാൻ എനിക്കും കൊതിയൊക്കെയുണ്ട്… ഇതു പണി തന്നെ പണി…….”
അവനെ കടന്നുപോകുന്നതിനിടയിൽ അവളൊന്നു കൂടി കൂട്ടി ചേർത്തു…
“ അതിനിടയിൽ ഷേവിംഗും കുളിപ്പീരും വേറെ…….”
മനസ്സിൽ നേരിയ മന്ദഹാസത്തോടെ, അവനത് ഒരു നിമിഷം ആസ്വദിച്ചു നിന്നു…
പിന്നീടവൻ അഞ്ജു പറഞ്ഞതാലോചിച്ചപ്പോൾ ശരിയാണെന്നു തോന്നി…
അനുപമയ്ക്ക് തോന്നണമായിരുന്നു രാവിലെ തനിക്കൊരു കാപ്പി കിട്ടാൻ…
അഞ്ജു അങ്ങനെയല്ല…
എഴുന്നേറ്റ് ബ്രഷ് ചെയ്തു വരുമ്പോൾ കാപ്പി റെഡി…
കുളി കഴിഞ്ഞു വരുമ്പോൾ ബ്രേക്ക്ഫാസ്റ്റും…
അനുപമയുടെ ബ്രേക്ക്ഫാസ്റ്റ് ബ്രഡ്ഡും ബിസ്ക്കറ്റുമൊക്കെയാണ്…….
ഉച്ചയാകുമ്പോൾ ഊൺ റെഡി…
അനുപമ ഓഫീസിലായിരിക്കും… ലീവാണെങ്കിൽ തന്നെ പുറത്തു നിന്ന് വാങ്ങുകയോ വാങ്ങിപ്പിക്കുകയോ ചെയ്യും…
ഇവിടെ അത്താഴവും സമയത്തിനുണ്ട്…
അനുപമയാണെങ്കിൽ ഒരു ഗ്ലാസ്സ് പാലും കുടിച്ച്, ഏതാണ്ടൊക്കെ നട്സും വാരിത്തിന്ന് ക്ഷീണമാണെന്നു പറഞ്ഞു കിടന്നു കളയും…
പല രാത്രികളിലും വിശന്നിട്ട് തട്ടുകടകളെ അഭയം പ്രാപിക്കേണ്ടി വന്നിട്ടുണ്ട്…
കല്യാണത്തിന്റെ ആദ്യകാലങ്ങളിൽ തന്റെ വസ്ത്രങ്ങൾ അയൺ ചെയ്തു തന്നതല്ലാതെ പിന്നീട് അനുപമ അങ്ങനെ ചെയ്തതായി ഓർമ്മയിലില്ല…
പിന്നെ സ്വന്തമങ്ങു ചെയ്യും…
താൻ അയൺ ചെയ്യുന്നതു കാണുമ്പോൾ അനുപമ, അവളുടേതും കൂടി കൊണ്ടുവന്നിടുമായിരുന്നു…
“ ലേറ്റായി സഞ്ജൂ.. ഇതും കൂടി… ….”
ഇവിടെ അങ്ങനെയൊരു പ്രശ്നമില്ല…
വാഷിംഗ് മെഷീനിൽ നിന്ന് തുണി,എങ്ങനെ വരുന്നോ , അതു പോലെ വിരിച്ചിട്ടു കളയും അനുപമ…
അഞ്ജു അങ്ങനെയല്ല…….
നിന്ന നിൽപ്പിൽ സഞ്ജു ഒരു താരതമ്യം നടത്തി നോക്കി…
അഞ്ജുവിന് തന്റെ ഇഷ്ടങ്ങൾ ചെറുപ്പം മുതലേ അറിയാം…
അനുപമയ്ക്കറിയില്ല…
എന്നിരുന്നാലും ഒരു പ്രകൃതി സത്യമുണ്ട്…
സാഹചര്യങ്ങളുമായി പെട്ടെന്ന് ഇണങ്ങുന്നവളാണ് സ്ത്രീ:...
അതുകൊണ്ടാണല്ലോ , വന്നു കയറിയ ഉടനെ തന്നെ ഭർത്താവിന്റെ വീട് അവളുടെ വീടാകുന്നതും ഭർത്താവിന്റെ വീട്ടുകാർ സ്വന്തം വീട്ടുകാരാകുന്നതും…
പുരുഷനതിൽ നല്ല സങ്കോചമുണ്ടായിരിക്കും…
താൻ അനുഭവിച്ചതുമാണല്ലോ…
ദാമ്പത്യമെന്നത് ഇഷ്ടങ്ങളുടെയും ഇഷ്ടക്കേടുകളുടെയും സമ്മിശ്ര സൃഷ്ടിയാണ്…
കുറേയൊക്കെ കണ്ടില്ലെന്ന് നടിക്കാം… ….
പക്ഷേ…….?
അതേ സമയം മറ്റൊരു ചിന്തയും അവനിൽ മുള പൊട്ടി…
തന്റെ കാഴ്ചപ്പാടിൽ അഞ്ജു, നല്ലൊരു സഹോദരിയാണ്, ഭാര്യയാണ്…
അപ്പോൾ
💬 Comments
View all comments