0%

Chapter Title : അഞ്ചു ശരങ്ങൾ 2 [കബനീനാഥ്]

Author : കബനീനാഥ് Read All Parts 359.2K

ധനുവിനെപ്പോലെയല്ല… “

“നമ്മളത് സംസാരിച്ചു കഴിഞ്ഞതല്ലേ, പൊന്നാവേ…….”

സഞ്ജു ആ വിഷയത്തിന് തടയിടാൻ ശ്രമിച്ചു…

“ ശരിയാണ്… എന്നാലും…….”

അവൾ വീണ്ടും ആ വിഷയത്തിലേക്കു വരുന്നതിൽ അവനു മുഷിവു തോന്നി…

“ചഞ്ചുവിന്റെ കാര്യമൊക്കെ പറഞ്ഞപ്പോൾ ചേച്ചിയെ കൂട്ടി ഇവിടെ വരെ , വരാനേ ഞാനും പറഞ്ഞുള്ളൂ… “

അഞ്ജു, തലയിൽ നിന്ന് ടവ്വൽ അഴിച്ചെടുത്തു.

“സോ… …. അവരും എന്തൊക്കെയോ ആഗ്രഹിച്ചിരിക്കാം…… “

സഞ്ജു മിണ്ടിയില്ല…

“ ധനു പറഞ്ഞു, ധ്വനിയാകെ ഡെസ്പാണെന്ന്… …. ഐ ഫീൽ… നമ്മളെന്തോ തെറ്റു ചെയ്തതു പോലെ എനിക്കു തോന്നുന്നു ചഞ്ചൂ……… “

“നമ്മളല്ല… …. നീ….”

സഞ്ജുവിന് അരിശം വന്നു…

“എന്നെയും എന്റെ മനസ്സും നീ കണ്ടില്ല… പകരമിപ്പോൾ ഫ്രണ്ടിന്റെയും ചേച്ചിയുടെയും വേദനയോർത്ത് സഹതപിക്കുന്നു……”

അവൻ സെറ്റിയിൽ നിന്ന് എഴുന്നേറ്റു…

സഞ്ജുവിന്റെ ഭാവമാറ്റം അഞ്ജുവിനെ വല്ലാതെ അമ്പരപ്പിച്ചു കളഞ്ഞു…

സിറ്റൗട്ടിലെ തൂണിൽ ചാരി , അവൻ പുറത്തേക്ക് മിഴികളെയ്തു നിന്നു…

“ ഞാൻ നിന്നോട് പറഞ്ഞല്ലോ, അനുപമ എന്തായിരുന്നുവെന്നും ആരായിരുന്നുവെന്നും… ആ ചതിയും നീറ്റലും അങ്ങനെയൊന്നും മനസ്സിൽ നിന്ന് പോകില്ല…….”

“ പോകണമെന്ന് ആരു പറഞ്ഞു…?”

അഞ്ജുവിന്റെ പ്രത്യുത്തരം അവനെ ഞെട്ടിച്ചു കളഞ്ഞു…

“ചഞ്ചുവിന് ഇഷ്ടമല്ലെങ്കിൽ വേണ്ട… ഞാനാ ടോപ്പിക് വിട്ടു… അവരോടു റിവഞ്ച് ചെയ്യാനൊരവസരമായിരുന്നു…”

“ ജീവിതം വെച്ച്…….”

സഞ്ജു പുച്ഛത്തിൽ പറഞ്ഞു….

“ ഞാനാ വിഷയം വിട്ടു…….'’

കീഴടങ്ങിയതു പോലെ അഞ്ജു അവനരികിലേക്കു വന്നു…

പിന്നെ പതിയെയായിരുന്നു അവളുടെ സംസാരം…

“ധ്വനി മോഹിച്ചത്, അവളുടെ തെറ്റ്… ആരായാലും ചഞ്ചുവിനെ മോഹിക്കാതിരിക്കില്ല…”

അവന്റെ കൈകളിൽ തന്റെ കൈകൾ കോർത്ത്

💬 Comments

View all comments