0%

Chapter Title : അഞ്ജുവിൽ അലിഞ്ഞ ആയുർവേദഡോക്ടർ [Neelima]

Author : Neelima Read All Parts 401.6K

എന്റെ പ്രിയപ്പെട്ടവനെപോലെയുള്ള അദ്ദേഹത്തിന്റെ ശരീരസൗന്ദര്യം ഒന്നുകൂടി ആസ്വദിച്ചുകൊണ്ട് മനസ്സില്ലാ മനസ്സോടെ മുറിവിട്ടിറങ്ങി, ഞങ്ങൾ റിസെപ്ഷനിൽ എത്തി ഏറ്റവുമടുത്ത തീയതി ബുക്ക്‌ ചെയ്തു മെഡിസിനും വാങ്ങി തിരിച്ചു.

തിരികെയുള്ള യാത്രയിൽ ഞാൻ ശ്യാമേട്ടനെക്കുറിച്ചാലോചിച്ചുകാറിന്റെ പിൻസീറ്റിൽ ചാരികിടന്നു, ഇത്രയധികം വേദനയുണ്ടായിട്ടും ഡോക്ടറുടെ ശരീരഭംഗി എനിക്കാസ്വദിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന് ശ്യാമേട്ടന്റ രൂപമായിട്ടല്ലേ.....അതിനർത്ഥം ആ പ്രണയത്തിൽ നിന്നും ഇപ്പോഴും ഞാൻ മോചിതയായിട്ടില്ല എന്നല്ലേ..... ഡോക്ടറിനെ വീണ്ടും കാണണമെന്ന ആഗ്രഹം എനിക്ക് തോന്നുന്നത് അദ്ദേഹം ശ്യാമേട്ടനെ പോലെയുള്ളതുകൊണ്ടല്ലേ..... മുൻപും പല ഡോക്ടർമാർ പരിശോധിച്ചപ്പോഴും തോന്നാത്ത വികാരം ഈ ഡോക്ടർ കഴുത്തിൽ കൈവച്ചപ്പോൾ എനിക്ക് ഉണ്ടായത് അതുകൊണ്ടല്ലേ..... അങ്ങനെയെങ്കിൽ എല്ലാം നൽകുവാനാഗ്രഹിച്ചയാളുടെ രൂപസാദൃശ്യമുള്ള ഡോക്ടറിനുമുൻപിൽ അർഥനഗ്നയായി കിടക്കുമ്പോൾ എന്നിലെ വികാരം എന്താകും, പല പല ചിന്തകളാൽ മനസ്സ് കലുഷിതമെങ്കിലും ഉള്ളിലെവിടെയോ ഒരു കുളിർ..... നല്ല സുഖമുള്ള ഒരു കുളിർ......ശ്യാമേട്ടനെക്കുറിച്ചുള്ള മധുരമായ ഓർമ്മകളിൽ മുഴുകി ഞാൻ വഴിയോരക്കാഴ്ചകൾ കണ്ടിരുന്നു, നാളുകളുടെ പൊരുത്തമില്ലാത്തതുമൂലം വിവാഹം നടത്തിതരില്ലായെന്ന് വാശിപിടിച്ചിട്ടും അമ്മയെവിട്ട് ശ്യാമേട്ടനൊപ്പം പോകാൻ മനസ്സനുവദിച്ചില്ല, അച്ഛന്റെ മരണശേഷം കഷ്ടപ്പെട്ട് വളർത്തിയതാണ് എന്നെയും അനുജനെയും, ആ കടപ്പാടുമൂലം ശ്യാമേട്ടനോടൊപ്പം ഇറങ്ങിപ്പോയില്ല, പകരം അമ്മ ഉറപ്പിച്ച വിവാഹത്തിന് കഴുത്ത് കുനിച്ചു, ആള് കാണാൻ തരക്കേടില്ലെങ്കിലും എനിക്ക് ചേർന്നതല്ലായെന്ന വിചാരം എന്നിൽ വിവാഹത്തിനുമുൻപും ഇപ്പോഴും തോന്നാറുണ്ട്, ഒരു പക്ഷേ ശ്യാമേട്ടനുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാകും അല്ലെങ്കിൽ എന്റെ സൗന്ദര്യത്തിലുള്ള എന്റെ അഹംഭാവം കൊണ്ടാകാം, ഓർമ്മവച്ചകാലം മുതൽ വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും ചേർന്ന് ഞാൻ അതിസുന്ദരിയാണെന്ന് എന്റെ കുഞ്ഞുമനസ്സിൽ പതിപ്പിച്ച എന്നെക്കുറിച്ചുള്ള ധാരണ... സുന്ദരിയാണെന്ന എന്റെ അഹങ്കാരം... സ്കൂളിലും കോളേജിലുമായി എനിക്ക് കിട്ടിയിട്ടുള്ള പ്രേമലേഖനങ്ങളൊക്കെയും കൂട്ടുകാരികളുമൊത്ത് വായിച്ച്

💬 Comments

View all comments