0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 146.5K

200 മീറ്റർ മാറിയുള്ള അടുത്ത കോട്ടേജ്.

…

…

…

അങ്ങോട്ട് ഞാൻ പതിയെ നടന്നു. അവിടെ അനക്കമൊന്നുമില്ലായിരുന്നു; അതിൽ ആരുമില്ലാത്തതുകൊണ്ട് അത് പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണ്.

…

…

…

ഇനി ഞങ്ങളുടെ കോട്ടേജിന്റെ മറുവശത്തുള്ള മൂന്നാമത്തെ കോട്ടേജിലേക്ക് നീങ്ങി.

ഞാൻ പതിയെ ആ കോട്ടേജ് ലക്ഷ്യമാക്കി നടന്നു.

…

…

…

കോട്ടേജിന്റെ സിറ്റൗട്ടിലേക്ക് കയറിയതും.. ഞാൻ ശ്രദ്ധിച്ചത് വന്ന സമയത്ത് ഈ കോട്ടേജ് പുറത്തുനിന്ന് ലോക്ക് ആയിരുന്നല്ലോ ! അതെന്താ? ഇവിടെ ആരുമില്ലായിരുന്നല്ലോ, ഇനി ആരെങ്കിലും വന്നോ?..

…

…

ഞാൻ ഡോറിന്റെ അരികിലേക്ക് ചെന്നു ശ്രദ്ധിച്ചു...ഡോറിന്റെ അടിയിലൂടെ ഒരു ചെറിയ പ്രകാശം കണ്ടു! അതെ, ആ കോട്ടേജിന്റെ ഉള്ളിൽ ലൈറ്റുണ്ട്.

‘മുട്ടി നോക്കണോ? വേണ്ട!’

ഞാൻ പതിയെ പുറത്തേക്കിറങ്ങി അതിന്റെ വശങ്ങളിലേക്ക് പോയി.

…

…

…

ആദ്യം ലിവിംഗ് റൂമിന്റെ സൈഡിലുള്ള ജനലിലൂടെ പതിയെ എത്തിനോക്കി. അവിടെയൊന്നും ആരെയും കാണാനില്ല. പക്ഷേ, അവിടെ ഒരു ടീഷർട്ട് സോഫയിൽ കിടക്കുന്നുണ്ട്!

ഇത്... ഇത് ഹരി വന്നപ്പോൾ ഇട്ടിരുന്ന അതേ ടീഷർട്ട്!

എന്റെ ഭയം സത്യമാണെന്ന് മനസ്സുറപ്പിച്ചു.

…

…

…

അതെ, ഞാൻ ഭയന്നതുപോലെതന്നെ ഹരിയായിരിക്കാനാണ് സാധ്യത! അങ്ങനെയാണെങ്കിൽ സംശയിക്കേണ്ട... ശ്രുതി അവന്റെ ഒപ്പം തന്നെയുണ്ട്!

…

…

എന്റെ നെഞ്ചിൽ തീക്കനൽ കോരിയൊഴിച്ചതുപോലെയായിരുന്നു

…

…

…ഒരു നിമിഷം ശങ്കിച്ചുനിന്നതിനുശേഷം ഞാൻ കോട്ടേജിന്റെ മറുവശത്തേക്ക് പോയി. ഞങ്ങളുടെ അതേ മാതൃകയിലുള്ള കോട്ടേജ് ആയതുകൊണ്ട് ഓരോ മുറിക്കും ജനലുകൾ ഉണ്ടായിരുന്നു. പ്രതീക്ഷയോടെ ഞാൻ ആ വശത്തേക്ക് നീങ്ങി.

അവിടെ ചെന്ന് ജനൽവഴി എത്തിനോക്കി.

💬 Comments

View all comments