Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
ശരിയാവില്ലെന്ന് തോന്നിയതുകൊണ്ട് കിരൺ ഒന്നും മിണ്ടാതെ ഹാളിലേക്ക് തന്നെ തിരികെ പോയി.
അടുത്ത ദിവസം ശനിയാഴ്ച അവധിയായതുകൊണ്ട് വളരെ വൈകിയാണ് ശ്രുതി എഴുന്നേറ്റത്. എഴുന്നേറ്റതും കടുത്ത തലവേദന കാരണം അവൾ തലയിൽ കൈവെച്ചു.
“ഇന്നലെ എന്തൊക്കെയാ ഇവിടെ കാണിച്ചുകൂട്ടിയത്?” കിരൺ ദേഷ്യത്തോടെ അവളോട് ചോദിച്ചു.
…
…
….
ദൈവമേ... ഇന്നലെ എന്തൊക്കെയാ കാണിച്ചുകൂട്ടിയത്?” ശ്രുതി സ്വയം ചിന്തിച്ചു. റൂം ഒന്നും വൃത്തിയാക്കാതെയാണ് ഇന്നലെ കിടന്നത്. വീടാകെ തകർന്നു കിടക്കുകയായിരുന്നു. കൂടാതെ കിച്ചണിന്റെ കാര്യവും... എന്തായാലും കിച്ചുവിന് കാര്യം മനസ്സിലായിട്ടുണ്ടാകും. ബെഡിൽ കിച്ചുവിനെ കാണുന്നുമില്ല.
അവൾ എഴുന്നേറ്റു ബാത്റൂമിൽ പോയി ഫ്രഷായി. ആശ്വാസത്തോടെ ഒന്നുകുളിച്ച് വേഷം മാറി പുറത്തേക്കിറങ്ങി. ശ്രുതി ഹാളിലേക്ക് വരുമ്പോൾ കാണുന്നത് സോഫയിൽ കിടന്നുറങ്ങുന്ന കിരണിനെയാണ്. കിരണിന്റെ അടുത്ത് ഒരു ഒഴിഞ്ഞ മദ്യക്കുപ്പിയും ഇരിക്കുന്നുണ്ടായിരുന്നു! കാര്യങ്ങൾ പന്തിയല്ലെന്ന് ശ്രുതിക്ക് ഏതാണ്ട് ഉറപ്പായി.
ശ്രുതി വേഗംതന്നെ ഗസ്റ്റ് ബെഡ്റൂമിലേക്ക് പോയി ജനലുകളെല്ലാം തുറന്നിട്ടു. മുറിയെല്ലാം അടിച്ചുവാരുകയും, സിഗരറ്റ് കുറ്റികളും ഗ്ലാസുകളുമെല്ലാം വൃത്തിയാക്കി മാറ്റുകയും ചെയ്തു. അതിനിടയിൽ ഒന്നോ രണ്ടോ തവണ കിരണിനെ വിളിച്ചെങ്കിലും അവൻ എഴുന്നേറ്റില്ല. പിന്നെ അവൾ അടുക്കളയിൽ പോയി ഭക്ഷണമെല്ലാം തയ്യാറാക്കി.
വീണ്ടും ഹാളിലേക്ക് വരുമ്പോൾ കിരണിനെ അവിടെ കണ്ടില്ല. ബെഡ്റൂമിൽ ചെന്നപ്പോൾ അവൻ അവിടെ കിടക്കുന്നത് കണ്ടു. അന്നേരം വളരെ വൈകിയാണ് കിരൺ എഴുന്നേറ്റത്. അവൻ ഹാളിൽ വന്നിരുന്ന് അടുക്കളയിൽ നിന്നുള്ള ശ്രുതിയുടെ പാത്രങ്ങളുടെ തട്ടലും മുട്ടലും കേട്ടിരുന്നു. അവൾ ഇങ്ങോട്ട് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു കിരൺ.
രാവിലത്തെ ജോലികളെല്ലാം കഴിഞ്ഞ് ശ്രുതി ഹാളിലേക്ക് വന്നു. കിരണിന്റെ മുഖത്തു നോക്കാൻ അവൾ
💬 Comments
View all comments