0%

Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]

Author : Thomas Shelby Read All Parts 188.9K

അങ്ങനെ സംഭവിച്ചുപോയി, എന്റെ ഭാഗത്തുള്ള തെറ്റാണ്... മാപ്പ്! ഇനി അങ്ങനെ ഉണ്ടാവില്ല, പോരെ? അതിൽ കൂടുതൽ എനിക്കൊന്നും ചെയ്യാൻ പറ്റില്ല കിച്ചു ഇപ്പോൾ. അല്ലെങ്കിൽ നീ പറ, നമുക്കിത് നിർത്താം.”

​“ഞാൻ പറഞ്ഞാലേ നിർത്തുള്ളൂ? പിന്നെ നിനക്ക് തോന്നുന്നില്ലേ നിർത്തണമെന്ന്?”

​“ഞാനല്ലല്ലോ കിച്ചു ഇത് തുടങ്ങിയത്. നീയാണ് തുടങ്ങിയത്, അതുകൊണ്ട് നീ തന്നെ പറയണം!” അതും പറഞ്ഞ് ശ്രുതി എഴുന്നേറ്റുപോയി.

​പത്തു മിനിറ്റ് ആലോചിച്ചതിനു ശേഷമാണ് കിരൺ എഴുന്നേറ്റത്. ഇനി ജോണിയെ കാണണം. ബെഡ്റൂമിലേക്ക് ചെന്ന് ഫോണെടുത്ത് നോക്കിയപ്പോൾ ജോണിന്റെ വോയിസ് മെസ്സേജ് വന്നിട്ടുണ്ട്. ശ്രുതി അടുത്തില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കിരൺ വോയിസ് പ്ലേ ചെയ്തു.

​“കിരണേ, ആ... നമുക്കൊന്ന് പറഞ്ഞപോലെ കാണണ്ടേ? ഇടപ്പള്ളിയിലുള്ള വോൾഗ ബാറിലേക്ക് പോരെ? ഒരു 12 മണിയാകുമ്പോഴേക്കും ഞാൻ അവിടെ ഉണ്ടാകും.”

​അത്രയുമായിരുന്നു ആ വോയിസ് മെസ്സേജ്. കിരൺ ഒരു ദീർഘശ്വാസം വിട്ടു. അതിനുശേഷം കുളിക്കാനായി കയറി. കുളിച്ചുകൊണ്ടിരുന്നപ്പോഴും കിരണിന്റെ മനസ്സിൽ നിറയെ ചിന്തകളായിരുന്നു—ജോണിയെ ഒഴിവാക്കണം, ഹരിയെയും ഒഴിവാക്കണം. രണ്ടുപേരെയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ല; ഇനി മുന്നോട്ട് പോകുമ്പോൾ ആരെങ്കിലും ഒരാൾ മാത്രമേ കൂടെയുണ്ടാവൂ...

…

…

…

…

അങ്ങനെ ജോൺ പറഞ്ഞതനുസരിച്ച് ഞാൻ കൊച്ചിയിലെ പ്രശസ്തമായ ഒരു ബാറിൻ്റെ ഫ്രണ്ടിലേക്ക് വണ്ടി കയറ്റി നിർത്തി. വി.ഐ.പി ലോഞ്ചിലാണ് ജോൺ ഇരിക്കുന്നത്. ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.

​കയ്യിലെ ഗ്ലാസിൽ പെഗ്ഗുമായി ജോൺ ഓൾറെഡി അവിടെ ഇരിക്കുന്നുണ്ടായിരുന്നു.

​“ആ കിരൺ...”

​“കിരൺ എന്താ കഴിക്കാൻ വേണ്ടത്?” ജോൺ ചോദിച്ചു.

​“എനിക്കൊന്നും വേണ്ട ജോൺ.”

​“ഏയ്... എങ്ങനെയല്ല, എന്തെങ്കിലും കഴിക്ക്.”

​“വേണ്ട,

💬 Comments

View all comments