Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
സോഫയിൽ കിടന്നുറങ്ങിപ്പോയി....
…
…
…
പിറ്റേന്ന് വളരെ വൈകിയാണ് കിരൺ ഉണർന്നത്. എഴുന്നേറ്റ് മുറിയിലെ ക്ലോക്കിൽ നോക്കിയപ്പോൾ സമയം പത്തര കഴിഞ്ഞിരുന്നു. തലേന്ന് രാത്രി നടന്ന സംഭവങ്ങളെല്ലാം അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു.
…
…
…
ഹരിയുമായുള്ള ഇന്നലത്തെ സംഭാഷണം ഒരുഘട്ടത്തിൽ കൈവിട്ടുപോയിരുന്നു എന്ന് അപ്പോഴാണ് കിരണിന് ഓർമ്മ വന്നത്.
(തലേന്ന് രാത്രി നടന്നത്):
…
…
…
“എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു എന്നേയുള്ളൂ. അത് വേറെ അർത്ഥത്തിൽ എടുക്കേണ്ട കാര്യമില്ല.”
…
…
“ഓ... ആയിക്കോട്ടെ. പിന്നെ തങ്ങളുടെ ബിസിനസ് ഒക്കെ എങ്ങനെ പോകുന്നു?”
“നന്നായി പോകുന്നുണ്ട്. ദീപക് പറഞ്ഞില്ലേ?”
…
…
…
“ആഹ്... പറഞ്ഞു പറഞ്ഞു. ആ സ്ഥലം ഞാൻ ശരിയാക്കി കൊടുത്ത കാര്യം ദീപക് പറഞ്ഞിരുന്നു.”
…
…
“എന്നാൽ ശരി ഹരി, കാര്യങ്ങൾ നടക്കട്ടെ...” എന്ന് പറഞ്ഞ് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ കിരണിനെ ഹരി വിളിച്ചു നിർത്തി.
…
…
“താൻ ശ്രുതിയുമായി വഴക്കിലാണോ?”
“എന്താ ഹരി?” കിരൺ തിരിഞ്ഞുനോക്കി.
…
…
“അല്ല... ശ്രുതിയുമായി വഴക്കിലാണോ എന്ന് ചോദിച്ചതാ.”
…
…
“ശ്രുതിയുമായി എനിക്ക് വഴക്കൊന്നുമില്ല. ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ അത് നീ അന്വേഷിക്കേണ്ട കാര്യമില്ലല്ലോ.”
…
…
“അതല്ല... അവൾ എന്നോട് അങ്ങനെ സൂചിപ്പിച്ചു. നിനക്ക് ഇപ്പോൾ ദേഷ്യമാണെന്നോ മറ്റോ...”
….
….
“അതുകൊണ്ട് നിന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ..പിന്നെ ഈ പറഞ്ഞതിനെപ്പറ്റി അവളോട് ഞാൻ ചോദിച്ചോളാം.”
…
…
“അവളോട് ചോദിക്കേണ്ട കാര്യം അവൾ എന്നോട് പറഞ്ഞ കാര്യമല്ലേ?
…
…
…
💬 Comments
View all comments