Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
അതിൽ ക്ലിക്ക് ചെയ്തു. അത് ‘TinyCam’ എന്ന് പറയുന്ന ഒരു ആപ്ലിക്കേഷനിലേക്കാണ് പോയത്. അവിടെ ‘അപ്ഡേറ്റ്’ ഓപ്ഷൻ കാണിച്ചപ്പോൾ ശ്രുതി അത് ക്ലോസ് ചെയ്തു. അപ്പോൾ സ്ക്രീനിൽ പുതിയൊരു മെനു തെളിഞ്ഞുവന്നു; Cameras, Saved Data, Backup, Settings…
ശ്രുതി അതിലെ ‘Cameras’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു. തുടന്ന് കണ്ട കാഴ്ച ശ്രുതിയെ തികച്ചും ഞെട്ടിച്ചുകളഞ്ഞു!
താൻ സോഫയിലിരുന്ന് കരയുന്ന ലൈവ് ദൃശ്യങ്ങളാണ് അവൾ ഫോൺ സ്ക്രീനിൽ കാണുന്നത്! ക്യാമറ ഇരിക്കുന്ന ആംഗിളിലേക്ക് ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് വീടിനുള്ളിൽ ഒരു ക്യാമറ ഇരിക്കുന്നുണ്ടെന്ന് ശ്രുതിക്ക് മനസ്സിലായത്. ഇത്രയും നാളായിട്ടും വീടിനുള്ളിൽ അങ്ങനെയൊന്നുണ്ടെന്ന് അവൾ അറിഞ്ഞിരുന്നേയില്ല.
പരിഭ്രാന്തിയോടെ അവൾ ബാക്ക് അടിച്ച് മറ്റ് ക്യാമറ ഓപ്ഷനുകൾ കൂടി പരിശോധിച്ചു. ബെഡ്റൂമിലും ഹാളിലുമെല്ലാം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു! വീട്ടിൽ ഇങ്ങനെ ക്യാമറകൾ വെച്ചതിനെക്കുറിച്ച് കിരൺ തന്നോട് ഒരിക്കലും പറഞ്ഞിട്ടുണ്ടായിരുന്നില്ല.
…
…
…
അടിയുടെ വേദനയും , കൂടി ഇതും കൂടിയായപ്പോൾ ശ്രുതിക്ക് നെഞ്ച് പൊട്ടുന്നപോലെ തോന്നി
…
…
…
‘അപ്പോൾ ഇത്രയും നാൾ ഹരി ഇവിടെ വന്നുപോയതും ചെയ്തതുമെല്ലാം കിരൺ കണ്ടിട്ടുണ്ടാവണം! അതുകൊണ്ടാകും അവന് ഹരിയോട് ഇത്രയും ദേഷ്യവും എല്ലാരുടെയും മുന്നിൽ വെച്ച് അത്ര വലിയ വഴക്കും ഉണ്ടാക്കിയത്! ഇതെല്ലാം ലൈവായി കണ്ടിട്ടും കിരൺ ഒരു തവണ പോലും തന്നോട് ഇതിനെപ്പറ്റി ചോദിച്ചതുമില്ലല്ലോ... എന്തെല്ലാം കാര്യങ്ങളാണ് അവൻ മനസ്സിൽ ഒളിച്ചുവെച്ച് പെരുമാറിയത്?!’
ശ്രുതിയുടെ കണ്ണുകൾ കണ്ണീരാൽ നിറഞ്ഞു...
…
…
…
ശ്രുതിയുടെ മനസ്സിലേക്ക് കുറ്റബോധവും ദേഷ്യവും സങ്കടവുമെല്ലാം തികട്ടിവന്നു. വിഷമം സഹിക്കാനാവാതെ കരഞ്ഞു കരഞ്ഞ് എപ്പോഴോ അവൾ

💬 Comments
View all comments