Chapter Title : അങ്കിൾ ജോൺ S2 3 [Thomas Shelby] [സീസൺ 2]
“കിച്ചു, ഞാൻ... എനിക്ക് വേണ്ടിയല്ല കിച്ചു ഇതൊക്കെ ചെയ്തത്. നിന്റെ സന്തോഷത്തിന് വേണ്ടി മാത്രം ചെയ്തതാ...”
…
.... കിച്ചുവോ ആരുടെ കിച്ചു ഞാൻ ആരുടെയും കിച്ചുവോനുമല്ല...
…
…
“വെറുതെ ഇരുന്ന് എന്റെ അടുത്ത് ഓരോരോ ഫാന്റസിയും പറഞ്ഞു കൊണ്ടുവന്നത് നീയാ, അല്ലേ? ബാംഗ്ലൂരിൽ ജോണിന്റെ ഒപ്പം അങ്ങനെയൊന്ന് തുടങ്ങി തീർത്തു. എന്നിട്ട് നമ്മൾ ഇവിടെ നാട്ടിൽ വന്ന് സെറ്റിലായത് എന്തിനായിരുന്നു?
…
…
നമ്മളുടേതായ ഒരു ജീവിതം തുടങ്ങാൻ! എന്നിട്ട് നീ വീണ്ടും പഴയപോലെ ഫാന്റസി, മാങ്ങാ, തേങ്ങാ എന്ന് പറഞ്ഞ് തുടങ്ങിവെച്ചു. എന്നിട്ട് ഞാൻ ഏത് മാനസികാവസ്ഥയിലൂടെയാ പോയിക്കൊണ്ടിരിക്കുന്നത് എന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?”
ശ്രുതിയുടെ ശബ്ദമിടറി.
…
…
“നിനക്ക് എല്ലാ ദിവസവും വൈകുന്നേരം ഓരോ കഥ കേൾക്കണം! അവൻ എന്നോട് കാണിച്ച സ്നേഹം സത്യസന്ധമാണെന്ന് അറിഞ്ഞിട്ടും അവന്റെ അടുത്ത് കള്ളത്തരം കാണിക്കുമ്പോൾ എനിക്കുണ്ടാകുന്ന വിഷമം എന്താണെന്ന് നിനക്കറിയാമോ? അറിയില്ല! അത് നീ ചിന്തിച്ചിട്ടേയില്ല.”
…
…
അവൾ കിരണിന്റെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി.
…
…
“എന്റെ മാത്രം സന്തോഷത്തിനായിരുന്നു എങ്കിൽ നമുക്ക് ബാംഗ്ലൂരിൽ നിന്ന് പോരേണ്ട ആവശ്യം ഉണ്ടായിരുന്നോ?... കൂടെ കൂത്താടൻ ഒരാൾ മതിയെങ്കിൽ.. ഇവിടെ വരണ്ട കാര്യമില്ലായിരുന്നല്ലോ...ഒട്ടുമില്ലായിരുന്നു! എന്റെ സന്തോഷം മാത്രമായിരുന്നെങ്കിൽ ഇന്ന് ഹരിയിലും ജോണും.. നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ലായിരുന്നു...
…
ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. പക്ഷേ, ഞാൻ ഇത് ചെയ്യുന്നത് അറിഞ്ഞിട്ടും എന്നെ തിരുത്താൻ നീ നോക്കാതിരുന്നത് എന്താ? എന്നോട് ഒരിക്കൽപോലും ഇതിനെപ്പറ്റി ചോദിക്കാതിരുന്നത് എന്താ?”
…
…
കിരൺ മറുപടിയില്ലാതെ നിന്നു.
…
💬 Comments
View all comments