0%

Chapter Title : അന്ന് പെയ്ത മഴയിൽ 1 [ അഞ്ജന ബിജോയ് ]

Author : Kambikathakal Read All Parts 336

ജോലിയോടുള്ള അർപ്പണബോധവും കൊണ്ട് കുറച്ച് വർഷങ്ങൾ കൊണ്ട് അദ്ദേഹം ആ കമ്പനിയിൽ ഡയറക്ടർ പദവിയിലെത്തി .ഇതിനിടയ്ക്ക് അദ്ദേഹം സ്വന്തം നാട്ടിലെ തന്റെ കളിക്കൂട്ടൂകാരനും ഉറ്റ സുഹൃത്തുമായ ജയശങ്കറിനെ താൻ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് റെഫർ ചെയ്തു.ജോലി കിട്ടി കമ്പനി സ്പോൺസർ ചെയ്ത വിസയിൽ ജയശങ്കറും താമസിയാതെ അദ്ദേഹത്തിന്റെ പത്നി മായയും മകൻ ജയദേവനും അമേരിക്കയിൽ എത്തി. പിന്നീട് വികാസ് മേനോൻ സ്വന്തമായി അമേരിക്കയിൽ ആർട്ടിൻ സൊല്യൂഷൻസ് എന്ന പേരിൽ ഒരു ഐ.റ്റി കമ്പനി ആരംഭിച്ചു . കുറച്ച് നാളുകൾ കഴിഞ്ഞ് ജയശങ്കറും വികാസ് മേനോന്റെ കമ്പനിയിൽ ജോയിൻ ചെയ്തു.ആദിത്തും ജയശങ്കറിന്റെ മകൻ ജയദേവനും ഒരേ പ്രായം.അവർ ഒരേ കോളേജിലായിരുന്നു പഠിച്ചിരുന്നത്…വെക്കേഷന് അമേരിക്കയിൽ നിന്നും രണ്ടു കുടുംബങ്ങളും ഒരുമിച്ചായിരുന്നു നാട്ടിൽ വന്നുകൊണ്ടിരുന്നത്.നാട്ടിൽ വരുമ്പോൾ അവരെല്ലാവരും കൂടി മുംബൈയിലുള്ള വൈറ്റ് പേൾ മാൻഷനിൽ കുറച്ച് ദിവസം താമസിക്കും.ആദിത് ഒറ്റയ്ക്ക് ഒരു കമ്പനി നടത്തിക്കൊണ്ട് പോകാൻ പ്രാപ്തനായിരിക്കുന്നു എന്ന് മനസ്സിലാക്കിയ വികാസ് മേനോൻ അദ്ദേഹത്തിന്റെ കമ്പനി മകനെ ഏൽപ്പിച്ച ശേഷം വിശ്രമജീവിതം നയിക്കുന്ന സമയത്തായിരുന്നു അമേരിക്കയിൽ വെച്ച് ഒരു കാർ ആക്‌സിഡന്റിൽ അദ്ദേഹവും ഭാര്യയും മരണപ്പെട്ടത്..അച്ഛനെ പോലെ തന്നെ ജോലി കാര്യങ്ങളിൽ കണിശക്കാരനായിരുന്നു മകനും.അതുകൊണ്ട് തന്നെ അച്ഛൻ ഉണ്ടാക്കിയ സൽപ്പേര് നശിപ്പിക്കാതെ കമ്പനി വൻലാഭത്തിൽ നടത്തിക്കൊണ്ട് പോകാൻ ആദിത്തിന് കഴിഞ്ഞു.കുറച്ചുനാളായി ആദിത് ഇപ്പൊ മുബൈയിലുള്ള വൈറ്റ് പേൾ മാൻഷനിലാണ് താമസം.…….*** ഗേറ്റിൽ നിന്നും ടൈൽസ് ഇട്ട പാതയിലൂടെ കുറച്ച് ദൂരം നടക്കണം വീടിന്റെ മുൻപിലെത്താൻ . ഇരുവശത്തും ലക്ഷങ്ങൾ വില കൊടുത്ത് പല സ്ഥലങ്ങളിൽ നിന്നും വാങ്ങിവെച്ചരിക്കുന്ന പലതരം ചെടികളുള്ള മനോഹരമായ

💬 Comments

View all comments