Chapter Title : അന്ന് പെയ്ത മഴയിൽ 1 [ അഞ്ജന ബിജോയ് ]
ഒരു ഗാർഡൻ ആണ്.വർഷ അതെല്ലാം ആസ്വദിച്ച് വീടിന്റെ സിറ്റൗട്ടിൽ ചെന്ന് നിന്നു.അപ്പോഴേക്കും മുണ്ടും നേര്യതും ഉടുത്ത് ഒരു മധ്യവയസ്‌ക അകത്തുനിന്നും ഇറങ്ങി വന്നു.വർഷ അവരെ നോക്കി ചിരിച്ചിട്ട് അവളുടെ ബാഗ് താഴെ വെച്ചു.
“എന്തിനാ കുട്ടി നീ ഇതും കൊണ്ട് പിന്നേം പിന്നേം വരുന്നേ?എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാ ഇതൊന്നും ഇവിടെ വേണ്ട എന്ന് ” അവർ അവളോട് പറഞ്ഞു.
“സതി അമ്മയെ എനിക്കറിയില്ലേ..രണ്ടുമൂന്നു മാസ്സമായിലെ ഞാൻ ഇവിടെ വരാൻ തുടങ്ങിയിട്ട്.വേണ്ട വേണ്ട എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും അമ്മ എന്റെ കൈയിൽ നിന്ന് എന്തെങ്കിലും ഒന്ന് മേടിക്കുമെന്ന് എനിക്കറിയാം” വർഷ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൾ ബാഗ് തുറന്ന് അതിൽ നിന്നും കുറച്ച് പാത്രങ്ങളും കറി കത്തികളും അടുക്കളയിലേക്ക് ആവശ്യമായ കുറച്ച് സാധനങ്ങളുമെടുത്ത് സതിയോട് എന്തോ പറയാൻ തുടങ്ങി.
“എന്റെ പൊന്നു മോളെ ഇനി ഇതിന്റെ ഗുണഗണങ്ങളെ പറ്റി വിവരിക്കണ്ട.ഇത് തന്നെ അല്ലെ നീ കഴിഞ്ഞ മാസവും കൊണ്ടുവന്നത്.അന്ന് നിന്റെ പ്രസംഗം ഞാൻ കുറെ കേട്ടതാ.ഓവനിൽ വെച്ചാ ഒരു കുഴപ്പോം പറ്റില്ല മൈക്രോവേവ് സേഫ് ആണ് എന്നൊക്കെ പറഞ്ഞ് തന്നിട്ടുപോയ പാത്രം ദാണ്ടെ കത്തി കരിഞ്ഞ് അകത്തിരിപ്പുണ്ട്.നല്ല മൂർച്ചയുള്ള കത്തിയാ കച കച അരിയാം എന്ന് പറഞ്ഞ് മേടിച്ച സാധനം കച കച എന്ന് രണ്ടു പീസ് ആയി കിടപ്പുണ്ട്.ഇങ്ങോട്ട് കാശൊന്നും തരണ്ട നീ അത് കൊണ്ടുപോക്കോ.” സതി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ജീവിച്ചുപോകണ്ടേ അമ്മെ.മനപ്പൂർവ്വമല്ല .ഞങ്ങൾക്ക് തരുന്ന സാധനങ്ങൾ എങ്ങനെയെങ്കിലും വിറ്റുതീർക്കണം.അതാ കരാർ.ഓരോ ദിവസവും ടാർഗറ്റ് ഉണ്ട്.ഇത്ര സാധനങ്ങൾ വിറ്റു തീർത്തില്ലെങ്കിൽ നല്ല ചീത്ത കേൾക്കേണ്ടി വരും..പിന്നെ ഈ
💬 Comments
View all comments