Chapter Title : അന്ന് പെയ്ത മഴയില്‍ [Master]
കെട്ടുന്ന പെണ്ണിനെ അല്ലാതെ ഒരാളെയും ഞാന്‍ ലൈംഗികപരമായി ബന്ധപ്പെടില്ല എന്നുള്ളത് എന്റെ ഉറച്ച തീരുമാനം ആയിരുന്നു.
“ഈ ജോലി ചെയ്‌താല്‍ നിനക്ക് എത്ര പണം ഉണ്ടാക്കാന്‍ പറ്റും എന്നാണ് വിചാരം? അതേപോലെ നീ ചെല്ലുന്ന വീടുകളിലെ ആളുകള്‍ എത്തരക്കാര്‍ ആയിരിക്കും എന്ന് വല്ല ധാരണയും ഉണ്ടോ?” ഞാന്‍ ചോദിച്ചു.
ധന്യ നിസ്സഹായയായി എന്നെ നോക്കി. പാവം..അവള്‍ക്ക് മുന്നില്‍ വേറെ എന്ത് മാര്‍ഗ്ഗമാണ് ഉള്ളത്. ഏതായാലും സ്വന്തം ശരീരം വില്‍ക്കാം എന്നവള്‍ തീരുമാനിച്ചില്ലല്ലോ; അവള്‍ അതിനിറങ്ങിയാല്‍ എത്ര പണം വേണമെങ്കിലും അവള്‍ക്ക് ഉണ്ടാക്കാന്‍ പറ്റും. പക്ഷെ സ്വന്തം ചാരിത്ര്യം സംരക്ഷിക്കാന്‍ വീടുവിട്ടിറങ്ങിയ പെണ്ണാണ് അവള്‍. അവളോട് എനിക്ക് സ്നേഹത്തോടൊപ്പം ബഹുമാനവും തോന്നി.
“ധന്യേ..നീ എന്താ മിണ്ടാത്തത്? ഞാന്‍ ചോദിച്ചത് നീ കേട്ടില്ലേ?”
“കേട്ടു..ഞാന്‍ എന്ത് ചെയ്യും സര്‍..വേറെ എന്ത് വഴിയുണ്ട് എനിക്ക്. പാവം വല്യമ്മ ഇപ്പോഴും ജോലിക്ക് പോകുന്നത് ആരോഗ്യം ഉണ്ടായിട്ടൊന്നുമല്ല...ജീവിക്കാന്‍ വേറെ മാര്‍ഗ്ഗം ഇല്ലാത്തത് കൊണ്ടാണ്..”
“അവരുടെ ഭര്‍ത്താവ് ഇല്ലേ?”
“മരിച്ചു...”
അല്‍പനേരം ഞങ്ങള്‍ സംസാരിച്ചില്ല. ഞാന്‍ ആലോചിക്കുകയായിരുന്നു; എന്താകും ഈ കൊച്ചിന്റെ ഭാവി. നാളെ ഏതെങ്കിലും ഒരു കോന്തന് ഈ മുത്തിനെ പിടിച്ചു വല്യമ്മ നല്‍കും. പണം മാത്രം നോക്കി വിവാഹം കഴിക്കുന്ന നിര്‍ഗുണന്‍മാര്‍ ഉള്ള ഈ ലോകത്ത് നല്ല പെണ്ണിന് എന്ത് വില? പഠിപ്പ്, പണം എന്നിവയാണ് എല്ലാവരുടെയും നോട്ടം. പെണ്ണ് അതോടൊപ്പം സുന്ദരിയും ആയിരുന്നാല്‍ അവന്മാര്‍ക്ക് വലിയ സന്തോഷം. പക്ഷെ ഗതിയില്ലാത്ത ഒരു പെണ്‍കുട്ടിക്ക് ജീവിതം നല്‍കാന്‍ എത്രപേര്‍ക്ക് മനസുണ്ട്?
ഞാന്‍ അവളെ നോക്കി. അവള്‍ ഇടയ്ക്കിടെ എന്നെ നോക്കി മുഖം കുനിച്ച്
💬 Comments
View all comments