0%

Chapter Title : അന്ന് പെയ്ത മഴയില്‍ [Master]

Author : Master Read All Parts 954

ഇരിക്കുകയായിരുന്നു. ഈ ഇരിക്കുന്ന പെണ്ണ് എന്റെ ഭാര്യയാണ് എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. ഇവളെ ഞാന്‍ കെട്ടിയാല്‍ എന്താ പ്രശ്നം? അപ്പന്‍, അമ്മ എന്നിവര്‍ പ്രശ്നം ഉണ്ടാക്കും. മോനെ വലിയ വീട്ടില്‍ നിന്നും കെട്ടിച്ചു പണം വാങ്ങാന്‍ ആഗ്രഹിക്കുന്ന അപ്പനും അമ്മയുമാണ്. ഇന്ന തറവാട്ടിലെ ഇന്നാരുടെ മോളാണ് എന്നൊക്കെ അവര്‍ക്ക് പറയണം. തനിക്ക് ഏതു വലിയ വീട്ടിലെയും പെണ്ണിനെ കിട്ടുകയും ചെയ്യും. പക്ഷെ അപ്പോള്‍ ഇവള്‍? ഈ പാവത്തിന്റെ ഭാവി എന്താകും? കയറിക്കിടാക്കാന്‍ ഒരു വീടുപോലും ഇല്ലാത്തവള്‍...

“ഞാന്‍ പൊക്കോട്ടെ സാറേ..”

നിശബ്ദമായി ഇരുന്ന എന്നെ നോക്കി ധന്യ ചോദിച്ചു. അപ്പോഴാണ് ഞാന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്.

“നീ ഇങ്ങു വന്നെ..വന്ന് എന്റെ അടുത്ത് ഒന്നിരുന്നെ..” ഞാന്‍ പറഞ്ഞു. ധന്യ എന്റെ കണ്ണിലേക്ക് നോക്കി. പിന്നെ അനുസരണയോടെ എന്റെ അരികിലെത്തി ഇരുന്നു.

ജീവിതത്തില്‍ ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത സിരകളില്‍ പുതിയ ഒരു ജീവന്‍ പടര്‍ത്തുന്ന ഹൃദ്യമായ ഗന്ധം അവളില്‍ നിന്നും എന്റെ നാസാരന്ധ്രങ്ങളെ തഴുകിത്തലോടി. പെണ്ണിന്റെ മദഗന്ധം അല്ല, പെണ്ണിന്റെ ഹൃദ്യമായ ഗന്ധം.

“നിനക്ക് പേടിയില്ലേ” ഞാന്‍ എന്റെ അരികില്‍ ഒരു പാവക്കുട്ടിയെപ്പോലെ ഇരിക്കുന്ന ധന്യയോടു ചോദിച്ചു.

“ഇല്ല” അവള്‍ പറഞ്ഞു.

“എന്തെ? ഞാന്‍ നിന്നെ എന്തെങ്കിലും ചെയ്യും എന്ന് നീ ഭയക്കുന്നില്ലേ? ഇവിടെ വേറെ ആരുമില്ല..”

“ഇല്ല..സാറിനെ എനിക്ക് പേടിയില്ല..”

“നീ എന്നെ സാറെന്നു വിളിക്കല്ലേ..ചേട്ടന്‍..അത് മതി..”

“ഇല്ല..ഇച്ചയാന്‍...” ധന്യ നിറമിഴികളോടെ പറഞ്ഞു.

“ങേ..ഞാനൊരു നസ്രാണി ആണെന്ന് നീ എങ്ങനെ അറിഞ്ഞു?”

അവള്‍ ഭിത്തിയിലേക്ക് നോക്കി. അവിടെ ആണിയില്‍ തൂങ്ങിയിരുന്ന കര്‍ത്താവ് എന്നെ നോക്കി ചിരിക്കുന്നുണ്ടോ എന്ന്

💬 Comments

View all comments