Chapter Title : അന്നമ്മ എന്റെ ഭാര്യ [Aadi]
മേൽ നിൽക്കുന്നത് പോലെയാണ്. അത് കൊണ്ട് തന്നെയാണ് വാരാന്ത്യത്തിലുള്ള ഈ അധിക ജോലി. കഴിഞ്ഞ ആഴ്ചയിലെ റിപ്പോർട്ടുകൾ വരുന്ന ആഴ്ചയിലെ പരിപാടിക്രമങ്ങൾ മീറ്റിംഗുകൾ ഇതൊക്കെ ഷെഡ്യൂൾ ചെയ്യാനുണ്ടാവും.ഓരോന്ന് ആലോചിച്ചു സമയം അതിക്രമിച്ചിരിക്കുന്നു ഒരുവിധം തരക്കേടില്ലാത്ത രീതിയിൽ എല്ലാം തയ്യാറാക്കി ഓഫിസിൽ നിന്നിറങ്ങുമ്പോൾ മണി എട്ടര കഴിഞ്ഞിരുന്നു.നല്ല വിശപ്പ് ഉണ്ടെങ്കിലും ഒരു കാലി ചായ പോലും കുടിക്കാനുള്ള സമയമില്ല. നാട്ടിലേക്കുള്ള അവസാന ബസ് ഇപ്പോൾ വരും . മുടിഞ്ഞ തിരക്കായിരിക്കും എങ്കിലും സഹിക്കാതെ നിർവാഹമില്ല. നാട്ടിലേക്കുള്ള അവസാന ബസ് ആയത് കൊണ്ട് കൂടുതലും പരിചയക്കാർ തന്നെയാവും. അപ്പോഴാണ് കൂടെപടിച്ച അനന്ദുവിന്റെ അമ്മാവനെ കണ്ടത്. ആക്സിഡനതായി കിടപ്പുലായിരുന്ന അവനെ വെല്ലൂരിലേക്ക് മാറ്റിയിരുന്നു. "അനന്ദുവിന് ഇപ്പൊ എങ്ങനുണ്ട് അമ്മാവാ..?"
" വലിയ മാറ്റമൊന്നുമില്ല മോനെ.. അതേ പോലൊക്കെ തന്നെ" മറുപടി നിരാശയോടെ ആയിരുന്നു. എനിക്കും വല്ലാണ്ടായി ഒരു മാസം മുമ്പാണ് ബൈക്ക് മതിലിലിടിച്ച് നട്ടെല്ലിന്ന് പൊട്ടലുണ്ടായത്. ഓടിച്ചാടി നടന്നിരുന്ന ആരുടേം കാര്യം ഇത്രേം ഉള്ളൂ.. ഒരു ചെറിയ വീഴ്ച മതി എല്ലാം തകിടം മറിയാൻ.
" ആട്ടെ മോൻ ഏതായിരുന്നു?.." എന്റെ മുഖത്ത് നോക്കി അല്പം സംശയഭാവത്തോടെ അയാൾ തിരക്കി.
" അമ്മാവന് എന്നെ മനസിലായില്ലേ.. ഞാൻ പുതുക്കുടിയിലെ ജോർജ്ജിന്റെ മകൻ ലിജോ യാണ്.."
" അയ്യോ എനിക്ക് പെട്ടന്നങ്ങോട്ട് ഓടിയില്ല കേട്ടോ.. വയസായില്ലേ ഇപ്പൊ ഇപ്പൊ ഓർമ്മ പതിയെ എത്തത്തെ ഒള്ളൂ.. " അമ്മാവന്റെ മറുപടിയിൽ ഒരു ക്ഷമാപണം എന്ക്ക് അനുഭവപ്പെട്ടു.
" ഓ... അത് സാരമില്ല അമ്മാവാ.. ഇപ്പൊ മനസ്സിലായല്ലോ.. " ഞാൻ സീൻ പ്രസന്നമാക്കി. " ഉയരവും
💬 Comments
View all comments