Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ 2 [മന്ദന്‍ രാജാ]
പറഞ്ഞപ്പോൾ ശ്രീദേവിനാശ്വാസമായി
ധന്യ മൊബൈൽ പിടിച്ചോണ്ട് തന്നെ ചായ കുടിക്കലും ബ്രെക്ക്ഫാസ്റ്റും കഴിഞ്ഞിരുന്നു . അവൾ ലൈറ്റൊഫാക്കി വാതിൽ പൂട്ടി .
"'അമ്മയില്ലേ ചേച്ചീ ?'''
"' ഇല്ലടാ ...മീറ്റിംഗ് തുടങ്ങീതുകൊണ്ടമ്മ വീട്ടിലേക്ക് പോയി . "''
''ശ്ശൊ ..എന്നിട്ടാണോ നീയൊന്ന് കാണിക്കാത്തെ .."'
''എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാ .. ഞാൻ ലിഫ്റ്റിലേക്ക് കേറുവാ .. കുട്ടൻ നേരെ വീട്ടിലേക്ക് ചെല്ല് കേട്ടോ .. ബൈ .സീ യൂ ..ഉമ്മ "'
"'ഉമ്മ ..ഉമ്മ .ഉമ്മ "' ഓർക്കാപ്പുറത്തവൾ ഉമ്മയെന്ന് പറഞ്ഞപ്പോൾ ശ്രീദേവ് കോൾ കട്ടായിട്ടും മൊബൈൽ സ്‌ക്രീനിൽ ഉമ്മ വെച്ച് കൊണ്ടിരുന്നു .
""ഡാ നാറീ ...ഞാൻ പോകുവാ ..എഴുന്നേറ്റ് ഇതൊക്കെ ക്ളീനാക്കിയിട് "' തലയിലേക്ക് ഒരു ബക്കറ്റ് വെള്ളമൊഴിച്ചപ്പോൾ കണ്ണുമിഴിച്ചെഴുന്നേറ്റ രവി , മറുപടി പറയുന്നതിന് മുൻപേ ശ്രീദേവ് അവിടെനിന്നിറങ്ങി നടന്നിരുന്നു .
റോണിയെ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറ്റിവിട്ട ശേഷം ദേവൻ നേരെ അമ്പലത്തിന്റെ മുന്നിലേക്കാണ് വന്നത് . സാവിത്രിയെ കുറെ നേരം കഴിഞ്ഞും അയാൾക്ക് കാണാനായില്ല . അല്പം കഴിഞ്ഞപ്പോൾ സത്യഭാമ അമ്പലത്തിൽ നിന്നിറങ്ങി അയാളുടെ അടുത്തേക്ക് വന്നു .
"' സാവിത്രിചേച്ചിയെ കണ്ടോ ?''
"'ഇല്ലടി ..അകത്തില്ലായിരുന്നോ ?''
"'ഇല്ല ..ഞാനും കുറെ നേരം നോക്കി . റോണി പോയോ ?'''
"'അവനു കറക്റ്റ് സമയത്തു ട്രെയിൻ കിട്ടി .എന്നാൽ നീ കേറ് ..പോകാം "'' ദേവൻ ജീപ്പ് സ്റ്റാർട്ട് ചെയ്തു .
"''വേണ്ട ..ദേവേട്ടൻ സാവിത്രിചേച്ചിയെ കണ്ടിട്ട് വന്നാൽ മതി ..പാവം ..അവര് വല്ലോം ചെയ്തു കളയുമോന്നാ
💬 Comments
View all comments