0%

Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ 2 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 3.1K

വഴിയിലും പോയെങ്കിലും സംസാരിക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല . ഒന്നെങ്കിൽ ആരെങ്കിലും കാണും , പോസ്റ്റ് ഓഫീസാണേൽ ആണേൽ രവിയുടെ കടയുടെ അടുത്തും .

ഒരാഴ്ച കഴിഞ്ഞു ദേവൻ വൈകുന്നേരം ഒറ്റപ്പാലത്തു നിന്നും കൃഷിക്കാവശ്യമായ സാധനങ്ങൾ വാങ്ങി മടങ്ങി വരുമ്പോഴാണ് രാധിക ഒരു ബസ് സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടത് . ദേവൻ ജീപ്പ് തിരിച്ചവളുടെ അടുത്തുകൊണ്ട് പോയി നിർത്തി .
"' മോളെ .. വീട്ടിലേക്കാണെൽ കേറിക്കോ ""'
ദേവനെ കണ്ടതും രാധിക വെറുപ്പോടെ മുഖം തിരിച്ചു .

"'ഹാ ..കേറ് മോളെ ..അല്പം സംസാരിക്കാനുണ്ട് .''' ദേവൻ ജീപ്പിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് ചെന്നപ്പോൾ രാധിക പിന്നോക്കം മാറി . ബസ്റ്റോപ്പിൽ മൂന്നാലുപേര് കൂടിയുണ്ട് .

"'എന്റെ പെങ്ങടെ മോളാ ..അവളോരുത്തന്റെ കൂടെ ഇഷ്ടത്തിലാണെന്നറിഞ്ഞപ്പോൾ ഞാനൊന്നടിച്ചു .അതിന്റെ ദേഷ്യത്തിലാ .. മോള് വന്നേ മാമൻ പറയട്ടെ "'ദേവൻ രാധികയുടെ കയ്യിൽ പിടിക്കാനായി വന്നപ്പോൾ രാധിക അയാളെ തുറിച്ചു നോക്കിക്കൊണ്ട് നീങ്ങി നിന്നു . . ബസ് സ്റ്റോപ്പിലെ ആളുകളവരെ ശ്രദ്ധിക്കാൻ തുടങ്ങി .

"'എന്നിട്ടയാളെന്തിയെ മോളെ ..നിന്നെ ഉപേക്ഷിച്ചോ .?''' അവിടെ നിന്നിരുന്ന പ്രായമായ ഒരു സ്ത്രീ ചോദിച്ചപ്പോൾ രാധിക അവരെയും ദേവനെയും കണ്ണ് തുറിച്ചു നോക്കി

"'ദേ ..മര്യാദക്ക് വന്നു വണ്ടിയിൽ കേറ് ..നീയിനി ഇവിടെ നിന്നാലിവരൊക്കെ അതുമിതും ചോദിക്കും . ഞാൻ നിന്നെയൊന്നും ചെയ്യില്ല ..എനിക്കൽപം സംസാരിക്കാനുണ്ട് . പറഞ്ഞിട്ട് നിന്നെ ഭദ്രമായി വീട്ടിൽ ആക്കിയേക്കാം ""' രാധികക്ക് കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ ദേവൻ പിറുപിറുത്തപ്പോൾ രാധിക മടിയോടെ ജീപ്പിൽ വന്നു കയറി

💬 Comments

View all comments