Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ 2 [മന്ദന്‍ രാജാ]
. .അവൻ പതിവായി ദേവനെ ദിവസേന കിടക്കാൻ സമയം വിളിക്കും . ദേവൻ സംസാരിച്ചു കഴിഞ്ഞു ഭാമക്ക് കൊടുക്കും . അവർ തമ്മിൽ സംസാരിക്കുമ്പോൾ ഭാമയുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റങ്ങൾ കാണുവാൻ ദേവനിഷ്ടമായിരുന്നു . റോണിയും ഭാമയും തമ്മിലുള്ള അടുപ്പം കൂടിയെങ്കിലും അന്നത്തേതിൽ പിന്നെയിന്നാണ് നേരിൽ കാണുന്നത് . ഇന്ന് റോണി വരുമെന്നറിഞ്ഞപ്പോൾ ഭാമക്കും , ഭാമയെ കാണാൻ പോകുന്നതിൽ റോണിക്കും ചമ്മലും നാണവും ഉണ്ടായിരുന്നു .
"'' ദേ വരുന്നു നിന്റെ ഭാമേച്ചി "' സത്യഭാമ വരുന്നത് കണ്ട ദേവൻ പറഞ്ഞു .അതിനകം റോണിയവളെ കണ്ടിരുന്നു .
"'ഞാൻ കണ്ടാരുന്നു ദേവേട്ടാ "' പുളിയിലക്കരയുള്ള സെറ്റുടുത്തു നടന്നുവരുന്ന ഭാമയെ അവൻ കണ്ണിമയ്ക്കാതെ നോക്കി .
തൊടികടന്നു മുറ്റത്തേക്ക് കാൽവെച്ചപ്പോഴാണ് സത്യഭാമ സിറ്റൗട്ടിൽ ദേവന്റൊപ്പമിരിക്കുന്ന റോണി കണ്ടത് .അവളുടെ കാലുകൾ മന്ദഗതിയിലായി . മുഖം തുടുത്തുചുവന്നു . സാരിയൊക്കെ നേരെ പിടിച്ചിട്ടു , വയർ സാരികൊണ്ട് മറച്ചു അവൾ മുഖം കുനിച്ചവരുടെ അടുത്തേക്ക് പതിയെ നടന്നു .
"'എടാ റോണിയെ .. പണ്ട് ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഒരുത്തിക്കെന്നോട് പൊരിഞ്ഞ പ്രേമമായിരുന്നു . . അവളെന്നെ കാണുമ്പോ നഖം കടിക്കും .പാവാടയിൽ കൊരുത്തുപിടിക്കും , കാൽവിരൽ കൊണ്ട് വട്ടം വരക്കും ..പിന്നെ ഒടുക്കത്തെ നാണോം ..ദേയിതേ പോലെ...ഹഹഹ "' ഭാമ സിറ്റൗട്ടിലേക്ക് കയറിയപ്പോൾ ദേവൻ പൊട്ടിച്ചിരിച്ചു . ഭാമയൊന്നും മിണ്ടിയില്ല , നഖം കടിച്ചു , മുഖം കുനിച്ചു , റോണിയെ ഒന്ന് പാളിനോക്കിയിട്ടവൾ അകത്തേക്ക് നടന്നു .
"' ഒരതിഥി വീട്ടിൽ വരുമ്പോൾ ഒന്ന് വർത്താനം
💬 Comments
View all comments