Chapter Title : അന്നൊരുനാൾ നിനച്ചിരിക്കാതെ [മന്ദന്‍ രാജാ]
. മരുമോന്റെയമ്മ വന്നപ്പോ ഞാനിങ്ങ് പൊന്നു .ഒരു നേരമ്പോക്കുമില്ലന്നെ . ആകെയുള്ള നേരമ്പോക്ക് ലുലുമാളിൽ കറക്കമാ . ഹഹഹ "''
"'' ഹ്മ്മ് .."" റോണി വെറുതെ മൂളി . ബസ് തൃശൂർ സ്റ്റാൻഡിലേക്ക് കയറിയപ്പോൾ ദേവൻ എണീറ്റു
"' റോണി എങ്ങോട്ടാ ടിക്കറ്റെടുത്തെ ? വണ്ടി പാലക്കാടിനുള്ളത് ആണേലും ഞാനിവിടം വരെയേ എടുത്തുള്ളൂ . ഒന്നിറങ്ങി മൂത്രമൊഴിച്ചിട്ടൊക്കെ പോകാല്ലോ .''
"'ഞാൻ പാലക്കാടിനെടുത്തു .."'' റോണി ദേവന് ഇറങ്ങാൻ ഒതുങ്ങിക്കൊടുത്തിട്ട് സൈഡ് സീറ്റിലേക്കിരുന്നു.
"' ബസിനൽപം പണിയുണ്ട് കേട്ടോ ..വേറെ ബസ് വരും ."'' കണ്ടക്ടർ പറഞ്ഞതോടെ ബസിൽ വാക്ക് തർക്കമായി
"' റോണിയേയ് ..ഇത് നടപടിയൊന്നുമില്ല . ഇതിവൻമാരുടെ സ്ഥിരം പരിപാടിയാ .നീ വാ വല്ലോം കഴിച്ചിട്ട് ട്രെയിൻ ഉണ്ടോന്ന് നോക്കാം "' ദേവൻ പുറത്തിറങ്ങി റോണിയുടെ അടുത്ത് വന്നു പറഞ്ഞപ്പോൾ തന്റെ ബാക്ക് പാക്കുമെടുത്തവനും ഇറങ്ങി .
"'ട്രെയിൻ നോക്കാത്തതാ .ബസിലാവുമ്പോ കാഴ്ചയൊക്കെ കണ്ടങ്ങിരിക്കാം .എനിക്ക് സൈഡ് സീറ്റ് നിർബന്ധമാ . ട്രയിനിലത് കിട്ടിയില്ലേൽ ബോറാകും . ..ഓട്ടോ ..."' ദേവൻ റോണിയോട് പറഞ്ഞിട്ട് ഒരോട്ടോക്ക് കൈ നീട്ടി
"' എങ്ങോട്ടാ ചേട്ടാ ?'' ഓട്ടോക്കാരനും റോണിയും ഒന്നിച്ചാണ് ചോദിച്ചത് .
"'ഏതേലും ബാറിലേക്ക് വിട് """' പറഞ്ഞിട്ട് ദേവൻ റാണിയെ നോക്കി കണ്ണിറുക്കി .
"'' റോണി കഴിക്കില്ലേ ? ...മരുമോന്റെ കുപ്പി കാണും മോൾടെ വീട്ടിൽ . രണ്ടെണ്ണം റേഷൻ പോലെ കിട്ടും . എനിക്കാണേൽ ഒരു നാലെണ്ണം കീറിയാലേ ഒരു ..ഒരു സുഖമുള്ളൂ ..അതും റമ്മ് . ഈ
💬 Comments
View all comments