0%

Chapter Title : അന്നയുടെ ജോർജ് 2 [Garuda]

Author : Garuda Read All Parts 539

നിർത്തി. അന്നയും ജോർജ്ഉം ഇറങ്ങി.  അവളെകണ്ടപ്പോൾ അവളുടെ വീട്ടുകാർക്ക് സമാധാനം ആയി. അവൾ അവരുടെ കൂടെ അകത്തേക്ക് പോയി. പോകുന്നതിനിടയിൽ അവളെ ഇടക്കൊന്നു നോക്കി. അവനും അവളെ നോക്കി. അവൾ നോക്കുന്നത് കണ്ടപ്പോൾ അവൻ വേഗം മുഖം മാറ്റി തിരിഞ്ഞു പോയി.

അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക്...

ഇതെല്ലാം കണ്ട് അന്തം വീട്ടിരിക്കുകയാണ് തന്റെ കോളേജ് കൂട്ടുകാർ. എടാ ജോർജെ അന്നയല്ലേ അത്. അവളെന്താ ഇവിടെ.

ജോർജ് - അവളുടെ റിലേഷൻ ആണ് ചെക്കന്റെ വീട്ടുകാര്.

കൂട്ടുകാരൻ- അല്ല, നീയിതെങ്ങനെ ഈ നേരത്തു അവളെയും കൊണ്ട്.

ജോർജ് - പൊന്നുമോനെ, റെയിൽവേ സ്റ്റേഷനിൽ നിന്നും പിക് ചെയ്തതാ.

കൂട്ടുകാരൻ - ആയിരിക്കും.

എല്ലാവരും ചിരിക്കുന്നു.

അല്ല നിങ്ങള്ക്ക് ഒന്നും കിട്ടിയില്ലേ.

കൂട്ടുകാരൻ - എവിടുന്നു, നീ വന്നാലല്ലേ കിട്ടുകയുള്ളു.

ജോർജ് - ഓഹ്, വെയിറ്റ് ഞാൻ എടുത്തു തരാം.

ജോർജ് അകത്തേക്ക് പോയി. ഹാളിൽ എല്ലാവരും അന്നയെ പരിചയപെടുന്നത് അവൻ കണ്ടു. ജോർജിനെ കണ്ടതും അമ്മച്ചി അവനെ വിളിച്ചു.

അമ്മച്ചി - ഡാ ഇവിടെ വന്നേ.

ജോർജ് അവിടേക്കു ചെന്ന്.

അമ്മച്ചി - നിങ്ങൾ രണ്ടുപേരും ഒരേ ക്ലാസ്സിലാണോ പഠിക്കുന്നത്..

ജോർജ് - എല്ലാവരുടെയും മുമ്പിൽ വളരെ സൗമ്യനായി നിന്നു കൊണ്ട്. അതെ.

അപ്പോൾ അവർ പരസ്പരം മുഖത്തോട് മുഖം നോക്കി.

അമ്മച്ചി - അതെന്തായാലും നന്നായി. അവന്റെ കാര്യങ്ങൾ അറിയാനും ഒരാളായല്ലോ. ഇവിടുന്നു പോയി കഴിഞ്ഞാൽ വല്ലാതെ ഫോൺ വിളിക്കില്ല. അന്നയെ നോക്കി കൊണ്ട് പറഞ്ഞു. മോളെ ഇവനെ ഒന്ന് നോക്കികോണേ. വല്ല കുരുത്തക്കേടിലും പെടുന്നുണ്ടോന്നു

💬 Comments

View all comments