Chapter Title : അന്നയുടെ ജോർജ് 2 [Garuda]
ഇത് മോനാ ജോർജ്. അച്ഛൻ ഡേവിഡ് ജോർജിനെ പരിചയപ്പെടുത്തി.
ചെക്കന്റെ അച്ഛൻ- അതെയോ, ജോർജ് എന്ത് ചെയ്യുന്നു.
ജോർജ് - ഞാൻ ബി. Com ഫൈനൽ ആണ്.
ചെക്കന്റെ അച്ഛൻ - ആഹാ ഇനിയെന്താ പരിപാടി
ജോർജ് - പിജി ചെയ്യണം, നോക്കട്ടെ അല്ലെങ്കിൽ പതുക്കെ പുറത്തൊക്കെ ഒന്ന് പോവണം.
ഡേവിഡ് - ഇവനും ഇവന്റെ ചേച്ചിയും ഒരുപോലെയാ. പഠിത്തം കഴിഞ്ഞേ രണ്ടു പേർക്കും എന്തെങ്കിലും ഒള്ളു.
ചെക്കന്റെ അച്ഛൻ - അതൊരു ഭാഗ്യമല്ലേ.
എല്ലാവരും ചിരിക്കുന്നു. അകത്തു നിന്നും വരുന്ന പെങ്ങളെയും ചെക്കനെയും നോക്കി നിൽക്കുകയായിരുന്നു ജോർജ്. എന്റെ പെങ്ങൾക്ക് പറ്റിയവർ തന്നെ നല്ല ചേർച്ച. അളിയന്റെ മുഖത്തേക്ക് നോക്കി അവൻ മനസ്സിൽ പറഞ്ഞു. അവൻ ചെന്ന് അളിയന് കൈ കൊടുത്തു കൊണ്ട്. ഞാൻ ജോർജ് ബ്രദർ ആണ്.
ചെക്കൻ - ആ ഓക്കേ ഇവൾ പറഞ്ഞിരുന്നു. പഠിത്തം എല്ലാം കഴിയാനായില്ലേ.
ജോർജ് - അതെ ഇനി എന്തെങ്കിലും നോക്കണം.
ചെക്കൻ - അതെ അതെ, അച്ഛനെ നോക്കി കൊണ്ട് പറഞ്ഞു, പപ്പാ നമുക്ക് ഇറങ്ങാം.
പപ്പ - ആഹ്, എല്ലാവരോടും പറഞ്ഞു. ഞങ്ങൾ ഇനി ഇറങ്ങട്ടെ മറ്റു കാര്യങ്ങളൊക്കെ വഴിയേ സംസാരിക്കാം. എന്തായാലും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപെട്ടല്ലോ.
ഡേവിഡ് - അതെ അതെ, നമുക്ക് നോക്കാം.
യാത്ര പറഞ്ഞു കാറിൽ കയറി അവർ പോയി.
മാസങ്ങൾ കടന്നു പോയി. ഇതിനിടയിൽ അവരുടെ മനസമ്മതം കഴിഞ്ഞു. 7 മാസത്തിനുള്ളിൽ വിവാഹവും തീരുമാനിച്ചു.
തന്റെ ബി. Com പഠനം കഴിഞ്ഞു എം കോമിന് ടൗണിലെ പ്രശസ്ത കോളേജിൽ ജോർജ് ചേർന്ന്. ക്ലാസ്സ് തുടങ്ങിയിട്ട് ഇപ്പോൾ ഒരു ആഴ്ച ആയി. ജോർജിന്റെ സ്വഭാവം അറിയുന്ന ഒരുപാട് പേര് അവിടെ ഉണ്ടായിരുന്നു. അതിനാൽ തന്നെ അവനു നല്ല കൂട്ടുകാരെയും കിട്ടി.
പഠിപ്പും ക്ലാസ്സിലെ അലമ്പും ക്ലാസ്സിന്റെ ഇടക്കുള്ള മദ്യപാനവും എല്ലാമായി ദിവസങ്ങൾ മുന്നോട്ടു നീങ്ങി.
ഒരു ദിവസം ടീച്ചർ ക്ലാസ്സിൽ വന്നു പറഞ്ഞു. നമ്മുടെ ക്ലാസ്സിൽ ഇന്ന് പുതിയൊരു അഡ്മിഷൻ ഉണ്ട്. എല്ലാവരും ആരാണെന്നുള്ള അർത്ഥത്തിൽ നോക്കി.
ടീച്ചർ അവരെ അകത്തേക്ക് വിളിച്ചു. അന്ന മാത്യു ഫ്രം പത്തനംതിട്ട.
അവൾ പതിയെ അകത്തേക്ക് വന്നു. എല്ലാവരും കയ്യടിച്ചു അവളെ വെൽക്കം ചെയ്തു. അതിനിടയിലാണ് ജോർജ് അവളെ നോക്കിയത്. അവൻ ഒരു നിമിഷം അന്തംവിട്ടുനിന്നുപോയി. അതെ അവൾ തന്നെ. അന്ന് കലോത്സവത്തിന് കണ്ട അതെ അവൾ...
💬 Comments
View all comments