Chapter Title : അന്നയുടെ ജോർജ് 2 [Garuda]
അവൻ പോയി.
ഹോ എന്തൊരു ജാഡ. അവൾ മനസ്സിൽ പറഞ്ഞു. അപ്പോൾ അവളുടെ തൊട്ടടുത്തിരുന്ന കൂട്ടുകാരി. അവൻ അങ്ങനെ തന്നെയാ. പെൺകുട്ടികളോട് വലിയ കൂട്ട് കൂടില്ല. ഏത് നേരവും പഠിത്തം അല്ലെങ്കിൽ പാട്ട്. ഞങ്ങളൊക്കെ എത്ര ട്രൈ ചെയ്തതാണെന്നോ.
അന്ന - അയ്യേ അതിനൊന്നുമല്ല. മുൻപ് പരിചയമുള്ള ആളല്ലേ. അതുകൊണ്ടൊന്നു മിണ്ടാന്ന് വച്ചു അത്രയേ ഒള്ളു.
കൂട്ടുകാരി സ്നേഹ - അതിനൊന്നും കിട്ടില്ല. ദേ നോക്ക്.
അവൻ ഫ്രണ്ട്സിന്റെ കൂടെ മൊബൈലിൽ ഗെയിം കളിക്കുന്നു.
അവനു അതൊക്കെയുള്ളു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
ഒരു ദിവസം ക്ലാസ്സിലെ പേടി സ്വപ്നമായ കടുവ എന്ന് വിളിക്കുന്ന സർ വന്നു. എല്ലാവരോടും ചോദ്യങ്ങൾ ചോദിച്ചു. എല്ലാവരും ആൻസർ പറഞ്ഞു. അയാളുടെ മീശയും ഗൗരവ ഭാവവും ഒന്ന് പേടിപ്പിക്കുന്നതായിരുന്നു. ഇടയ്ക്കു ക്ലാസ്സിൽ പുറകിലിരുന്ന രണ്ടു പേര് ചേർന്ന് എന്തോ സംസാരിക്കുന്നത് കണ്ട സർ അവരോടു എണീറ്റു നിൽക്കാൻ പറഞ്ഞു.
രാഹുൽ ആൻഡ് സന്ദീപ് standup
അവർ പേടിയോടെ എണീറ്റു.
സർ - എന്താണ് ക്ലാസ്സ് എടുക്കുമ്പോൾ ഒരു കഥ പറച്ചിൽ
രാഹുൽ - സർ ഞങ്ങൾ ഡൌട്ട് ക്ലിയർ ചെയ്തതാണ്.
സർ - ഓഹോ, എന്നാൽ എന്താണ് ആ ഡൌട്ട് ഞാൻ ഒന്ന് കേൾക്കട്ടെ.
സന്ദീപ് - സർ അത് അത്..
സർ - എന്നാൽ ഞാനൊന്നു ചോദിക്കട്ടെ. അതിനുത്തരം പറഞ്ഞിട്ട് ക്ലാസ്സിലിരുന്നോ.
എല്ലാവരും പേടിച്ചു. കാരണം അവർക്കുത്തരം കിട്ടിയില്ലെങ്കിൽ അവരെ പുറത്താക്കും മാത്രമല്ല. എല്ലാവരോടും ചോദ്യങ്ങൾ ചോദിക്കും. ഇനി ബുക്ക് തുറക്കാനും പറ്റില്ല.
സർ - what is the definition of.....?
എല്ലാവരും പേടിച്ചു ചോദ്യം കുറച്ചു ബുദ്ധിമുട്ടായിരുന്നു.
സന്ദീപ് - സർ, നിന്നു പരുങ്ങി
രാഹുലിന്റെയും അവസ്ഥ സെയിം ആയിരുന്നു.
രണ്ടു പേരും പുറത്തു പോയി നിന്നു പഠിച്ചിട്ട് എന്നെ പറഞ്ഞു കേൾപ്പിച്ചിട്ടു ക്ലാസ്സിൽ കയറിയാൽ മതി. ബെറുതെ ക്ലാസ്സിലിരുന്നു എനിക്ക് പണിയുണ്ടാക്കാനായിട്ട്. Get out എല്ലാവരും പേടിച്ചു.
പിന്നീട് ഓരോരുത്തരോടായി ചോദിച്ചു ആർക്കും കിട്ടുന്നില്ല. അവരെയൊക്കെ എണീപ്പിച്ചു നിർത്തിച്ചു. അന്നയോടും ചോദിച്ചു. അവൾ തല താഴ്ത്തി നിന്നതല്ലാതെ
💬 Comments
View all comments