0%

Chapter Title : അന്നയുടെ ജോർജ് 3 [Garuda]

Author : Garuda Read All Parts 818

കണ്ണുനീർ തുടച്ചുകൊടുത്തു.

എനിക്കിത്തിരി വെള്ളം വേണം. അവൾ ഉടനെ ഒരു ഗ്ലാസ്‌ വെള്ളമെടുത്തു. പക്ഷെ അവനു എണീക്കാൻ പറ്റുമായിരുന്നില്ല. അവൾ വായിൽ വച്ചു. അവളുടെ കണ്ണുകളിലേക്ക് നോക്കി അവനതു കുടിച്ചു.

അപ്പോഴാണ് ഹോട്ടലിൽ നിന്നും ഫുഡ്‌ വാങ്ങിക്കൊണ്ട് സ്നേഹ വന്നത്. അവളെ കണ്ടതും അന്ന വേഗം കണ്ണ് തുടച്ചു ഫുഡ്‌ വാങ്ങി സൈഡിൽ വച്ചു. നീയും വന്നിരുന്നോ. ക്ലാസ്സിൽ പോയില്ലേ. സ്നേഹയോട് ജോർജ് ചോദിച്ചു. പിന്നെ ഇവളെ ഒറ്റക്കിട്ടിട്ടു പോകാൻ പറ്റുമോ. സ്നേഹ മറുപടി പറഞ്ഞു.

ജോർജ് അവളെ നോക്കി ചിരിച്ചു. നീ വീട്ടിൽ പൊക്കോ നേരം കളയണ്ട സ്നേഹയോട് അന്ന പറഞ്ഞു. ശരിയാ ഇനി വൈകിയാൽ ഹോസ്റ്റലിൽ കയറ്റില്ല. നിന്റെ കാര്യം ഞാൻ പറഞ്ഞോളാം. ഇടാനുള്ള ഡ്രെസ് നാളെ എത്തിക്കാം. അതും പറഞ്ഞു സ്നേഹ പോയി.

അന്ന അവൾ കൊടുന്ന ഭക്ഷണം എടുത്തു ജോർജിന് വായിൽ വച്ചുകൊടുത്തു. അവൻ വേണ്ട എന്നുപറഞ്ഞെങ്കിലും അന്നയുടെ നിർബന്ധത്തിന് വയങ്ങി അവൻ കഴിച്ചു. മുമ്പ് കളിയാക്കിയത് പോലെയൊന്നുമല്ല ഇപ്പോൾ സ്നേഹം മാത്രം അവളുടെ കണ്ണുകളിൽ കാണാം. ഇടയ്ക്കിടയ്ക്ക് അവൾ കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു.

അവൾ അവന്റെയും. അങ്ങനെ കുറേനേരം. ഭക്ഷണം കൊടുക്കുന്നതൊക്കെ അവൾ മറന്നെന്നു തോന്നുന്നു. ടാ നീ ഇനി കുടിക്കരുത് പ്ലീസ്‌. അവൾ കെഞ്ചി പറഞ്ഞപ്പോൾ അവളുടെ മനസ്സിൽ തട്ടിയാണ് പറയുന്നതെന്ന് അവനു തോന്നി. ഡീ എനിക്ക് അത് ഇല്ലാതെ പറ്റില്ല. എപ്പോഴെങ്കിലും അല്ലെ ഒള്ളു. അവൻ അവളോട്‌ പറഞ്ഞു നോക്കി. ടാ എന്റെ അമ്മച്ചിയും അപ്പച്ചനും അനിയനും കൂടി കാറിൽ പോകുകയായിരുന്നു.

💬 Comments

View all comments