0%

Chapter Title : അന്നയുടെ ജോർജ് 3 [Garuda]

Author : Garuda Read All Parts 817

ഇരുന്നു. 2മണിക്കൂറിനു ശേഷം ജോർജിന് ബോധം തെളിയുമ്പോൾ അവൾ തന്റെ അടുത്തിരിക്കുന്നതാണ് കണ്ടത്.  അവൻ പതിയെ എല്ലാം ഓർത്തെടുത്തു. അന്ന.. അവൻ വിളിച്ചു. ആ വിളിയിൽ അൽപ്പം സ്നേഹം ഉണ്ടായിരുന്നു. അവനുണർന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് അവൾ കരഞ്ഞു.

ജോർജ് : ഡീ നീ പോയില്ലേ.

അന്ന : 3 ദിവസം എങ്കിലും ഇവിടെ കിടക്കണം.  സ്റ്റിച് അഴിച്ചിട്ടേ പോകാൻ പറ്റുകയുള്ളു.

ജോർജ് : ഹും, നീ വീട്ടിൽ പറയണ്ട അവർ വിഷമിക്കും.

അന്ന : ഇല്ല പറയുന്നില്ല. കരഞ്ഞ മുഖം കുലുക്കി കൊണ്ടവൾ പറഞ്ഞു.

കണ്ണുനീർ തുടച്ചുകൊണ്ട് അവൾ അവന്റെ കൂടെ ബെഡിൽ ഇരുന്നു. ഇൻജെക്ഷന്റെ പവർ വിട്ടപ്പോൾ വേദന കൊണ്ട് ബുദ്ധിമുട്ടിയ അവനെ അവൾ സമാധാനിപ്പിച്ചു. ഇതിനിടയിൽ നേഴ്സ് വന്നു ഒരു കുപ്പി മരുന്ന് കയ്യിൽ കുത്തി വെച്ചു. അൽപ്പനരത്തിന് ശേഷം അവനു വേദന കുറഞ്ഞു.

അവൻ അവളെ നോക്കി. അവൾ അവനെയും. കണ്ണ് നീര് വന്നു അവളുടെ കണ്ണുകൾ ചുമന്നിരുന്നു. അത് കണ്ട അവൻ അവളോട്‌ ചോദിച്ചു. നിനക്ക് ക്ലാസ്സിൽ പോകണ്ടേ

അന്ന : കരച്ചിൽ അടക്കിപിടിച്ചു അവൾ പറഞ്ഞു വേണ്ട. നിന്റെ തു കഴിയട്ടെ.

ജോർജ് : വെറുതെ ക്ലാസ്സ്‌ മുടക്കേണ്ട. നീ പൊയ്ക്കോ പെണ്ണെ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം.

അന്ന : നീ ഒന്നും പറയണ്ട. നിന്നെ ഇവിടെ ഒറ്റക്കിട്ടിട്ട് ഞാൻ പോവില്ല. അവൾ കരയാൻ തുടങ്ങി.

ഇത് കേട്ടപ്പോൾ അവനും സങ്കടം വന്നു. അവന്റെ കണ്ണിൽ നിന്നും ചെറുതായി കണ്ണുനീർ പൊടിഞ്ഞു. ഇത് കണ്ട അവൾ അവന്റെ

💬 Comments

View all comments