0%

Chapter Title : അന്നയുടെ ജോർജ് 3 [Garuda]

Author : Garuda Read All Parts 816

മിണ്ടാൻ പോലുമുള്ള അവസ്ഥയല്ലായിരുന്നു.

അടി കൊണ്ട് അവൻ അവശനായിരുന്നു. വന്നവരുടെ കയ്യിൽ കത്തിയും വടികളും ഉണ്ടായിരുന്നു. ജോർജ് അവിടെ ചെന്ന് അവരോടു സംസാരിക്കാൻ നിന്നു. എന്നാൽ അവർ കൂട്ടാക്കുന്നില്ല. ജോർജിനെ തള്ളി മാറ്റി അവർ വീണ്ടും അനന്തുവിന്റെ നേരെ തിരിഞ്ഞു. അവൻ അവരുടെ അടി തടയാൻ ശ്രമിച്ചുകൊണ്ട് അവരെ തിരിച്ചടിക്കാൻ തുടങ്ങി. ഇതെല്ലാം കണ്ടു പേടിച്ചു നിൽക്കുകയാണ് അന്ന. അവൾ ഇടയ്ക്കിടെ ജോർജിനെ തടയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

അവൻ അതൊന്നും മൈൻഡ് ചെയ്തില്ല. പേടിച്ചിട്ട് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നുണ്ടായിരുന്നു. പെട്ടെന്നാരാൾ ജോർജിനെ പുറകിൽ നിന്നും കത്തി കൊണ്ട് കുത്തി. അവന്റെ പുറകിൽ ആണ് കുത്തു കൊണ്ടത്. അവൻ നിലത്തു വീണു. ഇതുകണ്ട അന്ന ആർത്തു നിലവിളിച്ചു ജോർജിനെ തട്ടി വിളിച്ചു കൊണ്ടിരുന്നു.

ഔസപ്പച്ചന്റെ മോളെ പിന്നാലെ ഒരുത്തനും നടക്കേണ്ട. അവർ എല്ലാവരോടും ഒരു താക്കീത് നൽകി അവിടെ നിന്നും പോയി. ജോർജിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. അവൾ അവനെ വിളിച്ചു കൊണ്ട് കരഞ്ഞു. എല്ലാവരും അവനെയും അനന്തുവിനെയും എടുത്തു ആശുപത്രിയിൽ പോയി. അവളും സ്നേഹയും കൂടെപ്പോയി.

ആശുപത്രിയിൽ ഒരു ചെറിയ സർജറിക്കു ശേഷം അവനെ റൂമിലേക്ക്‌ മാറ്റി. പോലീസ് വന്നു അന്വേഷിച്ചു. പക്ഷെ അവരൊക്കെ ഔസപ്പച്ചന്റെ ആളുകളായിരുന്നു. അതാണ്‌ അവർക്കിത്ര ധൈര്യം. അവർ പേരിനു വേണ്ടി ഒന്ന് വന്നു പോയി അത്ര മാത്രം.

റിലേറ്റീവ് എന്ന നിലയിൽ അവനു കൂട്ടായി അവൾ ഇരുന്നു. കോളേജിനു പുറത്തുള്ള സംഭവം കൊണ്ടുതന്നെ കോളേജ് അധികൃതർ കേസ് കൊടുത്തില്ല. അവനു ബോധം തെളിഞ്ഞിട്ടില്ലായിരുന്നു.

അവൾ അവനെയും നോക്കി ബോധം തെളിയുന്നതുവരെ അവിടെ

💬 Comments

View all comments