0%

Chapter Title : അന്നയുടെ ജോർജ് 3 [Garuda]

Author : Garuda Read All Parts 815

നിനക്കിഷ്ടമാണെങ്കിൽ എപ്പോഴും കുടിക്കരുത് വല്ലപ്പോഴും മാത്രം ഓക്കേ.

ജോർജ് ഒന്ന് ചിരിച്ചു. അവൾ ഒന്നും മിണ്ടാതെ തന്റെ ബെഞ്ചിൽ ഇരുന്നു. ഇത് എല്ലാം കണ്ടും കെട്ടും കൊണ്ടിരിക്കുകയായിരുന്ന കൂട്ടുകാരി സ്നേഹ അവളോട്‌ ചോദിച്ചു. അല്ല മോളെ എന്തൊക്കെയാ ഇവിടെ നടക്കുന്നെ. എനിക്കൊന്നും മനസിലാവുന്നില്ല.

അവൾ എല്ലാകാര്യവും അവളോട്‌ പറഞ്ഞു. കൊള്ളാമല്ലോ ആദ്യമായിട്ടാ അവൻ ഇങ്ങനെ സംസാരിക്കുന്നതു കാണുന്നെ. അല്ലെങ്കിൽ ഒരുത്തിയോടും മിണ്ടില്ല. വലിയ പഠിപ്പിസ്റ് ആണെന്ന വിചാരം. രണ്ടു പേരും ഓരോന്ന് പറഞ്ഞു ചിരിച്ചു.

ദിവസങ്ങൾ കടന്നു പോയി. രണ്ടു പേർക്കും തങ്ങൾക്കിടയിൽ പ്രണയമുണ്ടെങ്കിലും അത് പറഞ്ഞിട്ടില്ലായിരുന്നു. ഓരോ ദിവസം കഴിയുംതോറും രണ്ടുപേരും പരസ്പരം അറിയാതെ തന്നെ ഉള്ളിൽ ഒരിഷ്ടം വളർന്നു.

മറ്റു പെൺകുട്ടികൾ അവനോടു സംശയങ്ങൾ ചോദിക്കുമ്പോൾ അവൾ കണ്ണുരുട്ടി കാണിക്കും. അത് മനസിലാവുമ്പോൾ അവൻ അവരോടു കൂടുതൽ അടുത്തിടപഴുകും. അതവളെ ദേഷ്യം പിടിപ്പിക്കും. അവൻ ചിരിച് കൊണ്ട് അവളെ ദേഷ്യപിടിപ്പിക്കും. അത് കഴിഞ്ഞു അവനൊരു പിച്ചും കിട്ടും.

ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു പോകാൻ നേരം അവർ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരുവൻ പേടിച്ചു കൊണ്ട് ഓടി വന്നു ജോർജിനോട് പറഞ്ഞു. ജോർജെ നമ്മുടെ അനന്ദുവിനെ കുറച്ചാളുകൾ വന്നു തല്ലുന്നു. പേടിച്ചു വിറച്ചാണ് അവനത് പറഞ്ഞത്. ജോർജ് അവനെയും കൂട്ടി അങ്ങോട്ട്‌ ഓടി. അന്നയും കൂട്ടുകാരിയും അവരുടെ പുറകെ കൂടെ പോയി.

അവിടെ ചെന്നപ്പോൾ അനന്തു എന്ന പയ്യനെ 4 ആളുകൾ ചേർന്ന് അടിക്കുന്നുണ്ടായിരുന്നു. എല്ലാവരും ചുറ്റും നോക്കി നിൽക്കുന്നു. നിനക്ക് ഔസെപ്പച്ഛന്റെ മോളെ തന്നെ പ്രേമിക്കണം അല്ലെ. അവനെ തല്ലുന്നതിനിടയിൽ ഒരുവൻ പറഞ്ഞു.അനന്തുവിന്

💬 Comments

View all comments