Chapter Title : അന്നയും ജിമ്മയും 1 [സഖാവ്]
അവനെയും അവന്റെ പെങ്ങമ്മാരെയും വളർത്തിയത്. പ്ലാത്തോട്ടം വക്കച്ചന്റെയും ജിമ്മി കുരുവിനലിന്റെയും കുടുംബം ഒരുവീട് പോലെയാണ് കഴിഞ്ഞിരുന്നത്. ജിമ്മി പഠിക്കാൻ മിടുക്കൻ ആരുനെങ്കിലും ജീവിത പ്രാരാബ്ധങ്ങൾ കാരണം +2 വരെയാണ് പഠിച്ചിരുന്നത്. അതിനു ശേഷം ജോലിക്ക് ഇറങ്ങിയ അവൻ എല്ലാ ചെറുപ്പക്കാരെയും പോലെ കുറച്ച് താന്തോന്നി ആയിമാറി. എന്നാൽ പോലും അവൻ അവന്റെ കുടുംബം നല്ലരീതിയിൽ നോക്കിയിരുന്നു.
അവൻ തന്റെ പെങ്ങന്മാരെ പോലെ സ്വന്തം സഹോദരങ്ങൾ ആയിട്ടാണ് പ്ലാത്തോട്ടം വക്കച്ചന്റെ മക്കളെയും കണ്ടിരുന്നത്. അന്നക്കും ജോജിക്കും ജിമ്മി എന്നാൽ ജീവൻ ആയിരുന്നു. അവനു തിരിച്ചും അവരെ ഒരു സഹോദരനെ പോലെ സ്നേഹിച്ചിരുന്നു. അങ്ങനെ സന്തോഷപൂർവം പോയിക്കൊണ്ടിരുന്ന അന്നയുടെയും ജിമ്മയുടെയും ജീവിതത്തിൽ വന്നു ചേരുന്ന സംഭവങ്ങളിലൂടെയാണ്. കഥ പോകുന്നത്.
ഇന്ന് 2020 ജനുവരി 15 അന്നയുടെയും ജിമ്മയുടെയും വിവാഹമാണ്. ജിമ്മയുടെയും അന്നയുടെയും മുഖത്ത് വിവാഹത്തിന്റെതായ യാതൊരു സന്തോഷവും കാണാനില്ല. കുഞ്ഞുപെങ്ങളെ പോലെ കണ്ടവളെ വിവാഹം കഴിക്കേണ്ടി വരുന്ന ദുരവസ്ഥ. ജിമ്മി കഴിഞ്ഞകാല ഓർമകളിലേക്കുപോയി. തന്റെ പതിനജു വയസുമുതൽ തന്റെ കൈപിടിച്ച് ചേട്ടായിന്നും വിളിച്ചു നടന്ന അന്ന. വട്ടമുഖവും ഉണ്ടാക്കണ്ണുകളും ഉള്ള ഒരു കൊച്ചുസുന്ദരി. സ്വന്തം പെങ്ങളെപ്പോലെ ആയിരുന്നു തനിക്ക് അവൾ. സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ മുതൽ കോളേജ് കഴിയുന്ന കാലം വരെ എന്നും നടക്കുന്ന കാര്യങ്ങൾ വള്ളി പുള്ളി വിടാതെ താനോട് പറയുമായിരുന്നു. 23 വയസ് വരെ ഒരു പ്രണയം പോലും അവൾക്ക് ഉണ്ടായിട്ടില്ല. അവൾക്ക് ആകെയുള്ളത് ഒരേ ഒരു കൂട്ടുകാരി രേവതി. രണ്ടുപേരും ഒരെസ്ഥാപനത്തിൽ വർക്ക് ചെയുന്നു.
കുറച്ച് കാലങ്ങൾക്ക് മുൻപ്.
കൊച്ചിയിൽ.
അന്ന അലാറം അടിക്കുന്നത് കേട്ടപ്പോളെ
💬 Comments
View all comments