Chapter Title : അന്നയും ജിമ്മയും 2 [സഖാവ്]
പോകാൻ റെഡി ആയി അവൾ അന്നയുടെ സ്കൂട്ടി എടുത്തു യാത്ര തിരിച്ചു ഓഫീസിൽ എത്തി അവൾ അവളുടെ ജോലിയിൽ വ്യാപ്രിതയായി. ഉച്ച സമയത്താണ് അവൾക്ക് അന്നയുടെ കാൾ വന്നത് അവൾ വീട്ടി എത്തി എന്ന് പറയാൻ രേവതി അന്നയുടെ അമ്മയോടും സംസാരിച്ച ഫോൺ വെച്ചു. വൈകിട്ട് ജോലിയും കഴിഞ്ഞ് അവൾ തിരിച്ചു റൂമിലേക്ക് പോകാൻ തയാറായി ഇറങ്ങി അപ്പോളാണ് അവിടെ വിഷ്ണു കാത്തു നില്കുന്നത് കണ്ടത്.
അവൾ അവനെ കണ്ടതും ചിരിച്ചു അവൻ തിരിച്ചും.
വിഷ്ണു : ഞാൻ രേവതിയെ കാത്ത് നിൽക്കുവാരുന്നു
രേവതി : അതെയോ ഇത്രനാളും ഇല്ലാത്ത പതിവാണല്ലോ
വിഷ്ണു : അത് അന്ന ഒള്ളത് കൊണ്ടല്ലേ
രേവതി : അപ്പോൾ അവളെ പേടി ഉണ്ടല്ലേ
വിഷ്ണു : അതുകൊണ്ടല്ല അവൾ ആരേം വകവെക്കാതെ വല്ലോം വിളിച്ചു പറഞ്ഞാൽ നമ്മുടെ ഇമേജ് പൊകുലേ അതാ. നമുക്ക് ഒരു കാപ്പി കുടിച്ചാലോ രേവതി.
രേവതി : അതൊന്നും വേണ്ട ആരേലും കണ്ടാൽ എനിക്ക് പേടിയാ
വിഷ്ണു : ആരും കാണില്ല, ഇനി കണ്ടാൽ തന്നെ നമ്മൾ ഇഷ്ടത്തിലാണ് കല്യാണം കഴിക്കാൻ പോകുവാന് പറയണം.
രേവതി : എന്നാലും അതൊന്നും വേണ്ട ( രേവതി ഇഷ്ട്ടമല്ലാതെ നിന്നു)
വിഷ്ണു കുറെ നിർബന്ധിച്ചപ്പോൾ അവൾ കോഫി ഷോപ്പിലേക്ക് പോകാൻ തയാറായി. അങ്ങനെ കോഫി കുടിച് അവർ പിരിഞ്ഞു. എന്നും അന്ന രേവതിയെ വിളിച്ചു അവളുടെ സുഖ വിവരങ്ങൾ അന്വേഷിച്ചു പോന്നിരുന്നു. അതുപോലെ തന്നെ എന്നും ജോലി കഴിഞ്ഞു വിഷ്ണുവും രേവതിയും കോഫി ഷോപ്പിൽ ഒന്നിച്ചുകൂടിയിരുന്നു. അങ്ങനെ രേവതിക്ക് ലീവ്
💬 Comments
View all comments