0%

Chapter Title : അൻഷിദ 3 [ നസീമ ]

Author : Naseema Read All Parts 1.9K

അവിടുള്ള പഴയ ആൽബം ഒക്കെ എടുത്ത് കാണിച്ചു തരികയായിരുന്നു. മുമ്പ് വന്നാപോലെ കണ്ടതൊക്കെ തന്നെ, എന്ന്ാലും ഇപ്പൊ നൗഫൽക്കാ കൂടെ ഇല്ലാത്തത് കൊണ്ടാകും ഇക്കാടെ ഫോട്ടോ ഒക്കെ കാണുമ്പോൾ എന്തോ പോലെ. ഇക്കാടെ കോളേജിൽ പഠിക്കുമ്പോൾ ഉള്ള ഒരു നല്ല ഫോട്ടോ കണ്ടപ്പോൾ 'ഈ ഫോട്ടോ ഞാൻ കൊണ്ട് പൊയ്ക്കോട്ടേ' എന്ന് അറിയാതെ ചോദിച്ചു പോയതിനു അവളെന്നെ കുറെ കളിയാക്കി.

'എന്തിനാ, ഈ ഫോട്ടോ മാത്രാക്കുന്നെ, നൗഫലിക്കന്റെ ഫോട്ടോ മൊത്തം ഒരു ആൽബത്തിൽ ഇട്ട് കൊണ്ട് പൊക്കോ. ഇവിടെ ആർക്കും ഇക്കാനെ കണ്ടോണ്ട് നിക്കണം എന്നൊന്നുമില്ല'.

എന്റെ നാണം കണ്ടിട്ടു അവൾ തന്നെ പൊട്ടിച്ചിരിച്ചു.

'അമ്മായിക്ക് ഒരു കോമഡി കാണണോ?'

'എന്താ'

'ഇങ്ങു വാ'

അവളെന്നെ കൂട്ടി ഷാനൂന്റെ റൂമിലേക്ക് നടന്നു. അവന്റെ കമ്പ്യൂട്ടർ ഓൺ ആകി അതിന്റെ പാസ്സ്‌വേർഡ് അടിച്ചു കൊടുത്തു.

' എന്തിനാടി, അവൻ എങ്ങാൻ ഇപ്പൊ കയറി വന്നാ പ്രശ്നമാകും, നിനക്കെങ്ങനെ അവന്റെ പാസ്‌വേഡ് അറിയാം?'

' അതൊക്കെ ഉണ്ട്, അവനെ വിറ്റ പൈസ എന്റെ കയ്യിൽ ഉണ്ടെന്ന് കൂട്ടിക്കോളി'

അവൾ ഇന്റർനെറ്റ് എടുത്തു ഫേസ്ബുക് ഓപ്പണാക്കി, സൈൻ ഔട്ട്‌ ചെയ്യാത്തത് കൊണ്ട് നേരെ കേറിയത് അവന്റെ ഹോം പേജിൽ അവൾ പിന്നെ മെസ്സേജസ് ഓപ്പൺ ആക്കി.

'ഡി വേണ്ടാട്ടോ, ഒരാളുടെ പ്രൈവറ്റ് ആയുലള്ളതൊന്നും ഇങ്ങനെ നോക്കരുത്.'

'ഇതൊന്ന് നോക്ക്, ഓൻ എന്താ പറഞ്ഞെ, ഓൻ എല്ലാരേയും പെങ്ങന്മാരായ കാണുന്നെ എന്ന് അല്ലെ'

ഷാനുന്റെ മെസ്സേജസ് ഒക്കെ കണ്ടു ഞാനും അവളും ചിരിച്ച് പോയി, പെണ്പിള്ളേര്ക്ക് മാത്രമേ അവൻ മെസ്സേജ് അയച്ചിട്ടുള്ളു. ഹായ്,

💬 Comments

View all comments