0%

Chapter Title : അൻഷിദ 3 [ നസീമ ]

Author : Naseema Read All Parts 1.9K

ചക്കരെ, മുത്തെ, എന്നൊക്കെ തന്നെ.. ചില പെൺപിള്ളേർ, ഇനിയും മെസ്സേജ് അയച്ചാൽ ബ്ലോക്ക് ചെയ്യും എന്നും പറഞ്ഞിട്ടുണ്ട്.

' നിന്റെ ഇക്ക അസ്സൽ കോഴി ആണല്ലോ, ഈ വീട്ടിൽ ആകെ പാവം ആയുള്ളത് എന്റെ നൗഫൽക്കാ മാത്രം ആണല്ലേ'

അച്ചോടാ, കെട്ടിയോനെ പൊക്കി പറയാൻ എന്താ ഉത്സാഹം.

രാത്രി ഉറങ്ങാനായി റൂമിൽ പോയപ്പോൾ ഷെൽഫിൽ നിന്ന് നൗഫൽക്കയുടെ ഒരു പഴയ ഷർട്ട്‌ എടുത്തു. അതിങ്ങനെ മണത്തപ്പോൾ അതിനു നൗഫൽക്കയുടെ മണം.. ഷർട്ട് ഞാൻ തലയണയിൽ ഇടിച്ചു നൗഫൽക്കാ എന്നും വിളിച്ചു കെട്ടി പിടിച് ഒരു ഉമ്മ കൊടുത്തപ്പോൾ ആണ് നൗഫൽക വിളിക്കുന്നത്.

'ഹലോ'

ഹലോ, എന്താ ഇന്നിത്ര താമസിച്ചേ വിളിക്കാൻ?

ഒരു മീറ്റിങ് ഉണ്ടായിരുന്നെടി. ഫുഡും കഴിച്ചു റൂമിൽ എത്തിയപ്പോ താമസിച്ചു

മ്മ്. മ്. എന്ത് ചെയ്യാ!?

നിന്നോട് ഫോൺ ചെയ്യുകയല്ലേ പൊട്ടത്തി, ഹഹ. നീ എന്റെ ഉമ്മാനെ അടുക്കളയിൽ സഹായിക്കൊന്നുമില്ലെ പെണ്ണെ?

ഈ സമയത്താണോ സഹായിക്കൽ, സമയം എന്തായെന്ന് നോകിയെ.

ഓ ശരിയാണല്ലോ. ഞാൻ ഇവിടത്തെ സമയം ഓര്ത് പറഞ്ഞതാ. എന്നിട്ട് ഇക്കാടെ മുത്ത് എന്ത് ചെയ്യാ അവിടെ?

ഞാൻ എന്റെ കാമുകനെ കെട്ടിപ്പിടിച്ച് കിടക്കാ.

എഹ്?

ശരിക്കും. ഉമ്മാഹ്. ഇക്കാക്ക് അല്ലാട്ടോ എന്റെ കാമുകനു കൊടുത്തതാ.( തലയിണയിൽ അമര്ത്തി ഒരു മുത്തം കൊടുത്തു.)

പെണ്ണെ. നീ ഒരു സെൽഫി അയച്ചെ.

അയ്യോ അതെങ്ങനെ തരും. കാമുകനൊപ്പം കിടക്കുമ്പോ കെട്യോന് എങ്ങനാ ഫോട്ടോ കൊടുക്കുക

'അതെനിക്ക് പ്രശ്നം ഇല്ല,എനിക്ക് എന്റെ മൊഞ്ചത്തീനെ കാണാനാ ഫോട്ടോ.'

തലയണ നെഞ്ചോട് അമര്ത്തി പിടിച്ചു, ചുണ്ടും മൂക്കും ഒരു വശത്തേക്ക്

💬 Comments

View all comments