0%

Chapter Title : അൻഷിദ 3 [ നസീമ ]

Author : Naseema Read All Parts 1.9K

ആകും, ഇപ്പൊ അമ്മായിയോടൊത്ത് അല്ലെ സഹവാസം കൂടുതൽ അത് കൊണ്ടിപ്പോ എന്ത് കേട്ടാലും ദുർചിന്തയെ വരുന്നുള്ളു.

' പിന്നെ പോ ചെക്കാ ഇന്റെ പൊരക്ക് കൊടുക്കാൻ എനക്കിന്റെ ശുപാർശ വേണല്ലോ, ഇന്റെ പോരക്കേക്കുളത് അനീസന്റെ കയ്യില് നേരത്തെ കൊടുത്തയച്ചിന്, മോന്തിക്ക് നല്ല കോലത്തിൽ പൊരക്ക് കേറിയ അതൊക്കെ സുനിതേച്ചി എടുത്തരും, കള്ളും കുടിച്ച 4 കാലിൽ പോയാൽ ഇന്നെ തീറ്റിയ്ക്കാൻ ഒരാള്കും തോന്നൂല'

അഭി ഒന്ന് നന്നായി ചമ്മി. അല്ലേലും ഇപ്പൊ സുനിതേച്ചി വീട്ടിൽ വന്നാൽ അഭിയെ കുറിച്ചുള്ള ആധി പറയാനെ നേരമുള്ളൂ. ഗൾഫിൽ ഉപ്പാന്റെ കടയിലേക്ക് അഭിയ്ക്കൊരു വിസ ശരിയാക്കുന്നുണ്ട്. എല്ലാം ശരിയാക്കുന്ന വരെ അഭിയോട് ഒന്നും പറയണ്ട ഓൻ എന്തേലും പറഞ്ഞ മുടക്കും, എല്ലാം ശരിയായാൽ ഞാൻ എങ്ങനേലും ഉന്തി തള്ളി ഓനെ അയച്ചോളാം എന്ന് പറഞ്ഞിരിക്കയാ സുനിതേച്ചി.

' പോകാം അൻഷീ?'

'ആ പോകാം, ഉമ്മാ ഞാൻ വരാട്ടോ,

' 3-4 ദിവസം നിന്നിട് വേഗം വരണംട്ടോ, ആടെയെന്നെ കൂടിയേക്കരുത്'

ഞങ്ങളുടെ സംസാരം കേട്ട് അഭി കളിയാക്കി.

'ഞങ്ങളുടെ ഒക്കെ കാര്യത്തിൽ ആണിനോടാ പറയുക, അച്ചി വീട്ടില് തന്നെ കൂടല്ലേ, 2 ദിവസം കൊണ്ട് വരണെ എന്ന് '

' ഓരോ ആൾക്ക് ഓരോ ആചാരല്ലേ മോനെ' ഉമ്മ ചിരിച്ചു.

' അൻഷി ഇനി ഗൾഫിലേക്ക് പോണില്ലേ? '

യാത്രക്കിടെ ഓട്ടോയിലെ മിറർ എനിക്ക് നേരെ ആക്കി കൊണ്ട് അഭി ചോദിച്ചു.

' ഇല്ല അഭിയേട്ടാ, മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടിയാലല്ലേ പോകാൻ പറ്റു. ഇനിയിപ്പോ കോളേജ് തുറക്കാനുമായി'

'അൻഷി അതിനു കോളേജിൽ ചേർന്നോ?

💬 Comments

View all comments