Chapter Title : അൻഷിദ 4 [ നസീമ ]
നിങ്ങൾ എന്താ നിൽക്കുന്നത്' അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
'അയ്യേ, ഞാൻ കരുതി സീനിയർ ആണെന്ന് ' ഞങ്ങളുടെ കൂട്ടത്തിൽ ആരോ പറഞ്ഞു. പുതുതായി വന്ന ആള് സ്റ്റെഫി. കുറച്ച് തന്റേടി ആണെന്ന് ആളുടെ മുഖത്തും വേഷത്തിലും സംസാരത്തിലും വ്യക്തം. റാഗിങ് ഒന്നും പേടിക്കേണ്ട, എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്നാ പുള്ളിക്കാരിയുടെ നിലപാട്.
സമയം ഒരു 6 മണി ആയിക്കാണും. അപ്പോൾ ആണ് ആദ്യ വര്‍ഷക്കാരൊക്കെ മെസ് ഹാളിലേക്ക് ചെല്ലാൻ വാർഡന്റെ ഓർഡർ. ഹോസ്റ്റലിലെ നിയമങ്ങള്‍ പറഞ്ഞു വാർഡൻ കത്തി കയറി, ഹോസ്റ്റലിൽ ബഹളം വെക്കാൻ പാടില്ല, 6 മണിക്ക് മുമ്പ് കയറണം, കോളേജിൽ പോകുംബോൾ ഫാനുംലൈറ്റും ഓഫ് ചെയ്യണം അങ്ങനെയങ്ങനെ..
'റാഗിംഗ് ഉണ്ടാകോ ഇവിടെ' ഇടയില്‍ ആര്‍ക്കൊ സംശയം വന്നു
ഈ ഷീലാ തോമസ് വാർഡൻ ആയിരിക്കുന്ന ഹോസ്റ്റലിലോ, അങ്ങനെ ആരേലും ചെയതാൽ അവരെ നിങ്ങൾ എനിക്ക് കാണിച്ചു തന്നാൽ മതി ഞാൻ ഓടിക്കും അവളുമാരെ ഇവിടുന്നു. റാഗിംഗ് ഇല്ലാതിരിക്കാൻ അല്ലെ നിങ്ങള്‍ക്ക് മാത്രം സെപെറേറ്റ് ആയി ഒരു ബ്ലോക്ക് തന്നത് സീനിയർ കുട്ടികൾ അവിടേക്ക് വരിക തന്നെയില്ല.
എല്ലാവർക്കും കുറെയേറെ ആശ്വാസം ആയി.
രാത്രി ഭക്ഷണം കഴിച്ച് റൂമിൽ ഇരുന്ന് 3 പേരും സംസാരിക്കുക ആയിരുന്നു. വാതില്‍ ആരോ തട്ടി, തുറന്നപ്പോള്‍ കുറച്ച് പേര് അകത്തേക്ക് കയറി വന്നു.
'എന്താടി ഇത്ര നേരത്തെ കതകടച്ചു പരുപാടി'
ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നു. സീനിയേർസ് ഈ പരിസരത്ത് പോലും വരില്ലെന്ന് തള്ളിയ ഷീല തോമസ് നെ മനസ്സിൽ നല്ല തെറിയും പറഞ്ഞ്..
'എന്താടീ നാവില്‍
💬 Comments
View all comments