Chapter Title : അൻഷിദ 4 [ നസീമ ]
ആണോ എന്ന് പോലും ചിന്തിച്ചു പരസ്പരം നോക്കി ഇരുന്നു പോയി ഞങ്ങൾ. അപ്പോൾ ആണ് സ്റ്റെഫി കയറി വന്നത്.
എടീ. നിങ്ങളൊക്കെ പുസ്തകം വാങ്ങിയോ '
' ആ '
എന്തിനാടീ വാങ്ങിയത്, വേണ്ടന്ന് പറഞ്ഞ് കൂടെ
' അവർ വന്ന് പേടിപ്പിച്ചാൽ പിന്നെ എന്ത് ചെയ്യാനാ '
' എന്നിട്ട് ഞാൻ വാങ്ങിയില്ലല്ലോ, വാ നമുക്ക് വാർഡനോട് പറയാം'
' വേണ്ടെടി പ്രശ്നം ആകും '
' ഒരു പ്രശ്‌നവും ഇല്ല വാ '
ഞങ്ങൾ അങ്ങനെ വാർഡന്റെ റൂമിൽ ചെന്നപ്പോൾ പുള്ളിക്കാരി മനോരമ ആഴ്ച പതിപ്പും വായിച്ച് ഇരിക്കുക ആണ്. കുറച്ച് മുന്നേ പ്രസംഗിച്ച ആളെ അല്ല ഞങ്ങൾ പരാതി പറഞ്ഞപ്പോൾ..
' നിങ്ങള്‍ക്ക് പഠിക്കാൻ ഉള്ള പുസ്തകങ്ങള്‍ അല്ലെ മക്കളെ ,അത് കുറഞ്ഞ പൈസക്ക് കിട്ടിയല്ലോ, നല്ലത് അല്ലെ അത്'
'എഹ് എന്നാലും മേഡമല്ലേ പറഞ്ഞെ ഈ ബ്ലോക്ക്ൽ അവർ ആരും വരില്ല എന്ന്'
'അവർ നിങ്ങള്‍ക്ക് പുസ്തകം തരാന്‍ വന്നത് അല്ലെ'
അതോടെ തിരിച്ച് റൂമിലേക്ക് പോകുന്നെ വഴിയെ തന്നെ ഷീല തോമസ് ന് തള്ള് ഷീല എന്ന് നാമകരണം ചെയ്തു.
ക്യാമ്പസിനുള്ളിൽ തന്നെയാണ് ഞങ്ങളുടെ ഹോസ്റ്റൽ, യഥാർത്ഥത്തിൽ ഹോസ്റ്റൽ ഗേറ്റ് കടന്നാൽ 5 മിനുറ്റ് നടക്കാൻ ഉള്ള ദൂരം മാത്രമേ ഞങ്ങളുടെ ക്ലാസിലേക്ക് ഉള്ളുവെന്കിലും, അത് നടന്നെത്താൻ രാവിലെ അര മണിക്കൂറും വൈകിട്ട് ഒന്നര മണിക്കൂറും വേണമെന്ന് ആദ്യ ദിവസം തന്നെ ഞങ്ങൾക്ക് മനസ്സിലായി. നല്ലവരായ ഞങ്ങളുടെ സീനിയർ ചേട്ടൻമാരുടെ വഴിക്ക് വെച്ചുള്ള 'കുശലാന്വേഷണം' ആയിരുന്നു കാരണം. ഓരോ ഡിപ്പാര്‍ട്ട്മെന്റ്നും
💬 Comments
View all comments