0%

Chapter Title : അൻഷിദ 4 [ നസീമ ]

Author : Naseema Read All Parts 2.6K

ഞാൻ മിണ്ടാത്തതിനെ കുറിച്ച് ചിലര്‍ എന്റെ ഫ്രണ്ട്സിനോട് പറഞ്ഞിട്ടുള്ളത് 'അവൾ പഠിപ്പി അല്ലെ, പിന്നെ കുറച്ചു തൊലി വെളുത്തതിന്റെയും ജാഡ' എന്നായിരുന്നു. കോളേജിലും ആദ്യ ദിവസം ഈ പ്രശ്നം എന്നെ നന്നായി പിടി കൂടി ഉച്ചക്ക് ശേഷം ഞങ്ങൾ ഇരുന്നത് ലാസ്റ്റ് ബെഞ്ചിന് തൊട്ട് മുന്നില്‍ ഉള്ള ബെഞ്ചിലായിരുന്നു. ലാസ്റ്റ് ബെഞ്ചിൽ ഉള്ളത് 3 ബോയ്സ് ആണ്. ക്ലാസിൽ ടീച്ചർ ഇല്ലായിരുന്നതിനാൽ അവൻമാർ പഞ്ചാര അടിക്കാന്‍ വന്നു, എന്റെ കൂടെ ഇരുന്ന സ്റ്റെഫിയും ആതിരയും പിന്നെ ഒരു 90 ഡിഗ്രീ ചെരിഞ്ഞ് ഇരുന്ന് ആയിരുന്നു സംസാരം. ഞാൻ നേരെ നോക്കി മിണ്ടാതെ ഇരുന്നു. ഇടക്ക് എന്നോട് പേരൊക്കെ ചോദിച്ചതിനു മാത്രം ഒന്ന് തിരിഞ്ഞ് നോക്കി ഞാൻ മറുപടി പറയും, വീണ്ടും മിണ്ടാതെ നിക്കും. ഉച്ചക്ക് ശേഷമുള്ള ആ 3 മണിക്കൂര്‍ കൊണ്ട്‌ അവരൊക്കെ ഭയങ്കര ഫ്രണ്ട്സ് ആയെന്ന് അവരുടെ സംസാരത്തിൽ നിന്ന് എനിക്ക് തോന്നി. ഇടയ്ക്ക് പിറകില്‍ ഇരിക്കുന്നവൻ സ്റ്റെഫിയോട് ചോദിച്ചു

'വന്‍ ജാഡ ആണല്ലോ നിങ്ങളുടെ ഫ്രണ്ട് നു'

'പാവം ആടോ, വിട്ട് കള'

4.30ക്ക് ബെല്‍ അടിച്ചു ഞങ്ങൾ പുറത്ത്‌ ഇറങ്ങിയപ്പോൾ ഒരു പട തന്നെ ഉണ്ടായിരുന്നു പുറത്ത്‌. ഓരോ ഗാംങ് ആയി അവർ ഞങ്ങടെ കുറച്ച് കുറച്ച് പേരെ വിളിച്ചു ഓരോ ഭാഗത്ത് പോയി, ഇന്നലെ എനിക്ക് ബുക്ക് തന്ന ചേച്ചിയും വേറെ ഒരു ചേച്ചി പിന്നെ 3 ബോയ്സ് കൂടി എന്നെയും ആതിരയെയും വിളിച്ചു ക്ലാസിന്റെ ഒരു മൂലക്ക് പോയി,രാജാക്കന്മാരെ പോലെ അവർ ബെഞ്ചിലിരുന്നു, അടിമകളെ പോലെ പേടിച്ച് വിറച്ചു അവരുടെ

💬 Comments

View all comments